Tuesday , July 8 2025, 11:25 pm

വഴിയോര വിശ്രമകേന്ദ്രം, വനിതാ സംരംഭക സമുച്ചയം: ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെയും വനിതാ സംരംഭക സമുച്ചയത്തിന്റെയും ശിലാസ്ഥാപനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വിജയന്‍, മീനാക്ഷി രാമന്‍, എ.എന്‍.സുശീല തുടങ്ങിയവര്‍ പങ്കെടുത്തു.
വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 69 ലക്ഷം രൂപ ചെലവിലാണ് വഴിയോര വിശ്രമ കേന്ദ്രം(ടേക് എ ബ്രേക്ക്)ഒരുക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് 11.095 കോടി രൂപ ചെലവിലാണ് വനിതാ സംരംഭകര്‍ക്ക് പ്രത്യേക വിപണന സമുച്ചയം തയാറാക്കുന്നത്.

Comments