കല്‍പറ്റ: വയനാട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ 120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ബത്തേരി സ്വദേശി ലിയോ പോളിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലും വീട്ടിലുമാണ് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 10,000 രൂപ പിഴ ചുമത്തി. പൊതുസ്ഥലത്ത് മലിനജലം ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിനും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 6,000 രൂപ പിഴയിട്ടു. കല്ലൂര്‍ 67ലെ കോവിലകം ഫാമിലി കോര്‍ണര്‍ കള്ളുഷാപ്പ്, ഹോട്ടല്‍ വുഡ് പെക്കര്‍ എന്നീ സ്ഥാപനള്‍ക്കാണ് പിഴയിട്ടത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി.കെ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments
DeToor reflective wanderings…