Tuesday , July 8 2025, 11:19 pm

അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചു, കനത്ത പരിക്ക്; സീനിയര്‍ അഭിഭാഷകനെതിരേ പരാതി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരിക്കാണ്. അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. അടിച്ചപ്പോള്‍ ആദ്യം താഴെ വീണു. അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചു. അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അടിമകളെ പോലെ പറയുന്നതൊക്കെ അനുസരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യമെന്ന് ശ്യാമിലി പറഞ്ഞു.

 

Comments