കൊച്ചി: കൊച്ചിയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി. കൊച്ചി പുതുവൈപ്പ് വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്‍മാരായ വിദ്യാര്‍ഥികളെയാണ് കാണാതായത്. അബ്ദുല്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഇരുവരും കോയമ്പത്തൂര്‍ രത്തിനം കോളേജ് വിദ്യാര്‍ഥികളാണ്. ഒന്‍പത് പേര്‍ ചേര്‍ന്നാണ് കടലില്‍ ഇറങ്ങിയത് ഇവരില്‍ രണ്ട് വിദ്യാര്‍തികളെ കാണാതാവുകയായിരുന്നു. നിലവില്‍ കോസ്റ്റല്‍ പൊലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടിന് പുറമേ നേവിയുടെ …
Read More »ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്
കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.പോത്താനിക്കാട് പൊലീസാണ് കേസെടുത്തത്.
Read More »