കൊച്ചി: കൊച്ചിയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി. കൊച്ചി പുതുവൈപ്പ് വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്‍മാരായ വിദ്യാര്‍ഥികളെയാണ് കാണാതായത്. അബ്ദുല്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഇരുവരും കോയമ്പത്തൂര്‍ രത്തിനം കോളേജ് വിദ്യാര്‍ഥികളാണ്. ഒന്‍പത് പേര്‍ ചേര്‍ന്നാണ് കടലില്‍ ഇറങ്ങിയത് ഇവരില്‍ രണ്ട് വിദ്യാര്‍തികളെ കാണാതാവുകയായിരുന്നു. നിലവില്‍ കോസ്റ്റല്‍ പൊലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോസ്റ്റല്‍ പൊലീസിന്റെ ബോട്ടിന് പുറമേ നേവിയുടെ ഹെലിക്കോപ്റ്റര്‍ ഉള്‍പ്പടെ എത്തിയാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. 12 മണിയോടെയാണ് 9 വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയതും അതില്‍ രണ്ട് പേരെ കാണാതായതും. വലിയ തിരമാലകള്‍ വന്നതോടെ ഒന്‍പത് പേരില്‍ ഏഴ് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രണ്ട് പേരെ കാണാതാവുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസമായി കനത്തമഴയെ തുടര്‍ന്ന് കടലാക്രമണം അടക്കം ഉള്ളതിനാല്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോലും വിലക്കേര്‍പ്പെടുത്തിയിരുന്നു. തീര മേഖലയില്‍ ഉള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
DeToor reflective wanderings…