Tuesday , March 3 2026, 11:43 am

News

മാനന്തവാടിയില്‍ വൃദ്ധയെ കാട്ടില്‍ കാണാതായി ; തെരച്ചില്‍ നടത്തി വനംവകുപ്പും പോലീസും നാട്ടുകാരും

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും തണ്ടര്‍ബോള്‍ട്ടും രണ്ടുദിവസമായി കാട്ടില്‍ തെരച്ചിലിലാണ്. ഞായറാഴ്ച വൈകിട്ടാണ് മാനന്തവാടിയിലെ വനത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ലീലയെ കാണാതായത്. ലീല വനത്തിനുള്ളില്‍േക്ക് പോകുന്ന ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില്‍ ലീലയെ കണ്ട മേഖല …

Read More »

ജസ്റ്റിസ് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്തു; ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ബി.ആര്‍.ഗവായ് സ്ഥാനമേറ്റത്. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മഹാരാഷ്ട്രയിലെ …

Read More »

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തെപ്പക്കാട് ആന വളര്‍ത്തുകേന്ദ്രം സന്ദര്‍ശിച്ചു

ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചൊവ്വാഴ്ച മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട് ആന വളര്‍ത്തുകേന്ദ്രം സന്ദര്‍ശിച്ചു. ഓസ്‌കര്‍ അവാര്‍ഡ് നേടിയ എലിഫന്റ് വിസ്പറേഴ്‌സില്‍ അഭിനയിച്ച ബൊമ്മന്‍-ബെള്ളി ദമ്പതികളെ ആദരിച്ചു. തെപ്പക്കാടില്‍ 5.6 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഭവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആന വളര്‍ത്തുകേന്ദ്രത്തിലെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപ്പാക്കിയതാണ് ഭവന പദ്ധതി. തമിഴ്‌നാട് ചീഫ് വിപ്പ് കെ.രാമചന്ദ്രന്‍, നീലഗിരി എം.പി എ.രാജ, നീലഗിരി ജില്ലാ കലക്ടര്‍ ലക്ഷ്മി …

Read More »

120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കല്‍പറ്റ: വയനാട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ 120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ബത്തേരി സ്വദേശി ലിയോ പോളിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലും വീട്ടിലുമാണ് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 10,000 രൂപ പിഴ ചുമത്തി. പൊതുസ്ഥലത്ത് മലിനജലം ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിനും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 6,000 രൂപ പിഴയിട്ടു. കല്ലൂര്‍ 67ലെ കോവിലകം ഫാമിലി കോര്‍ണര്‍ കള്ളുഷാപ്പ്, ഹോട്ടല്‍ വുഡ് പെക്കര്‍ എന്നീ സ്ഥാപനള്‍ക്കാണ് പിഴയിട്ടത്. …

Read More »

വഴിയോര വിശ്രമകേന്ദ്രം, വനിതാ സംരംഭക സമുച്ചയം: ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെയും വനിതാ സംരംഭക സമുച്ചയത്തിന്റെയും ശിലാസ്ഥാപനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ്, ജില്ലാ …

Read More »

പൊലീസ് ചമഞ്ഞ് 56000 രൂപ തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ എറണാകുളത്ത് അറസ്റ്റിൽ

എറണാകുളം:പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്വ ഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. പൊലീസ് ആണെന്ന് …

Read More »

അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചു, കനത്ത പരിക്ക്; സീനിയര്‍ അഭിഭാഷകനെതിരേ പരാതി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരിക്കാണ്. അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. അടിച്ചപ്പോള്‍ ആദ്യം താഴെ വീണു. അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചു. അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അടിമകളെ പോലെ പറയുന്നതൊക്കെ അനുസരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യമെന്ന് ശ്യാമിലി പറഞ്ഞു.  

Read More »

താങ്ങാനാകാതെ നഷ്ടം; കളംവിടുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം കൂടുന്നു

കല്‍പറ്റ:ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനത്തിന്റെ അഭാവത്തില്‍ സംസ്ഥാനത്ത് ക്ഷീരവൃത്തി അവസാനിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. ഇത് കന്നുകാലി സമ്പത്തിനെയും ബാധിക്കുകയാണ്. 2019ല്‍ സംസ്ഥാനത്ത് 13,41,996 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 9,10,556 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ ഉപജീവനത്തിന് പശുവളര്‍ത്തലിനെ ആശ്രയിക്കുന്ന വയനാട്ടില്‍ 2019ല്‍ 79,753 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 58,439 ആയി കുറഞ്ഞു. മറ്റു ജില്ലകളിലും വ്യത്യസ്തമല്ല സ്ഥിതി. വയനാട് ഒഴികെ ജില്ലകളില്‍ കന്നുകാലി സമ്പത്തിലുണ്ടായ കുറവിന്റെ കണക്ക്(ജില്ല, …

Read More »

‘രജനി’ ഇനി ഒരാഴ്ച ചെറുവണ്ണൂരില്‍

കോഴിക്കോട്: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘ജയിലര്‍ 2’ ന്റെ പുതിയ ഷെഡ്യൂള്‍ കോഴിക്കോട് ചെറുവണ്ണൂരില്‍ ആരംഭിച്ചു. ആറുദിവസം രജനി കോഴിക്കോട്ടുണ്ടാകും. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. മാര്‍ച്ചില്‍ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് സംഗീതം നിര്‍വഹിക്കുന്നത്. ജയിലറിലെ താരങ്ങള്‍ക്കൊപ്പം പുതിയ കുറച്ച് അഭിനേതാക്കളും ഇത്തവണ എത്തുന്നുണ്ട്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം …

Read More »

സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം ഒഡിഷയില്‍ ബുദ്ധ പ്രതിമ തകര്‍ത്തു

ഭുവനേശ്വര്‍: ഒഡിഷയിലെ റായഗഡ ജില്ലയില്‍ സ്ഥാപിച്ച ബുദ്ധന്റെ പ്രതിമ മണിക്കൂറുകള്‍ക്കകം അജ്ഞാത സംഘം തകര്‍ത്തു. തിങ്കളാഴ്ച രാവിലെ പ്രതിമ റോഡില്‍ തകര്‍ന്നുവീണ നിലയില്‍ പ്രദേശവാസികള്‍ ആണ് കണ്ടത്. ഭുവനേശ്വറില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ തമ്പാര്‍ഗുഡ ഗ്രാമത്തില്‍ ആണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പ്രതിമ അവിടെ സ്ഥാപിച്ചത്. പ്രദേശവാസികളും ഭഗത് സിങ് അസോസിയേഷനും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തിങ്കളാഴ്ചത്തെ ബുദ്ധപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാമത്തിലെ …

Read More »