Saturday , August 2 2025, 1:09 am

jacob thomas

പ്രോജക്ട് ഷെല്‍ട്ടര്‍: 17ാമത് വീട് കൈമാറി

കല്‍പറ്റ: ബംഗളൂരു ഹോപ് സൊസൈറ്റി സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍, അശരണയായ വിധവകള്‍, ഭിന്നശേഷിക്കാര്‍, പ്രകൃതിദുരന്ത ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നടപ്പാക്കുന്ന പ്രോജക്ട് ഷെല്‍ട്ടര്‍ പദ്ധതിയില്‍ നിര്‍മിച്ച 17മത് ഭവനത്തിന്റെ കൈമാറ്റം നടത്തി. വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ സാന്ത്വന പരിചരണത്തില്‍ കഴിയുന്ന ഉണ്ണിക്കും ഭാര്യ ലക്ഷ്മിക്കുട്ടിക്കും നിര്‍മിച്ച വീടാണ് കൈമാറിയത്. 550 ചതുരശ്ര അടി വീസ്തീര്‍ണമുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ടി.സിദ്ദിഖ് എം.എല്‍.എ താക്കോല്‍ദാനം നടത്തി. പ്രോജക്ട് ഷെല്‍ട്ടര്‍ …

Read More »

കർണാടകയും തമിഴ്നാടും കേരളവും കറങ്ങാൻ ന്യൂജെൻ ട്രെയിൻ

സഞ്ചരിക്കുന്ന കൊട്ടാരമാണിത്. പേര് ഗോൾഡൻ ചാരിയറ്റ് . ബെംഗ്ളൂരു യശ്വന്ത് പൂരിൽ നിന്ന് പുറപ്പെട്ട് ഏഴാം ദിവസം അവിടെ തന്നെ തിരിച്ചെത്തും .അഞ്ചു രാത്രിയും ആറു പകലും . മൈസൂർ, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല, മാരാരിക്കുളം വഴി യാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെജും നോൺ വെജും വിളമ്പുന്ന രണ്ടു റെസ്റ്റോറൻ്റുകൾ, കോൺഫ്രൻസ് ഹാളുകൾ, ബാർ എല്ലാമുണ്ട്. ഡബിൾ ബെഡുകളുള്ള 44 കാബിനുകളാണ് ആകെയുള്ളത്. …

Read More »

വോഡാഫോണ്‍ ഐഡിയ അടച്ചുപൂട്ടും

അടുത്ത വര്‍ഷം കമ്പനി പൂട്ടും. 20 ലക്ഷം മൊബൈല്‍വരിക്കാര്‍ കൂടു മാറേണ്ടി വരും.കടം പെരുകിയാണ് ടെലികോം കമ്പനി കളംവിടുന്നത്. സര്‍ക്കാരിനുള്ള 30000 കോടി രൂപ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കയാണ് കമ്പനി. സര്‍ക്കാര്‍ നഷ്ടം സഹിച്ചാല്‍ തുടരാമെന്നാണ് കമ്പനി നിലപാട്. ഇല്ലെങ്കില്‍ ബാങ്കുകളും കടം കൊടുക്കില്ല. 20 കോടി വരിക്കാരും 60 ലക്ഷം ഓഹരി ഉടമകളും 30000 ജീവനക്കാരുമാണ് കമ്പനിയുടെ ആസ്തി.          

Read More »

Phone Peയില്‍ ഇനി മെയ്ഡ് ഇന്‍ ഇന്ത്യ സ്പീക്കറുകള്‍

യു പി ഐ പണമിടപാട് കഴിഞ്ഞാല്‍ സിനിമാനടന്മാര്‍ നന്ദിപറയുന്ന സ്പീക്കറുകളുമായി ഫോണ്‍ പേ. ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് കുഞ്ഞന്‍ സ്പീക്കറുകള്‍ പുറത്തിറക്കുന്നത്. 2022 ല്‍ അവതരിപ്പിച്ച സ്പീക്കറുകള്‍ക്ക് പകരക്കാരനാണിവന്‍. 21 ഇന്ത്യന്‍് ഭാഷകളിലൊന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. 4ജി കണക്ഷനിലാണ് സ്പീക്കര്‍് പ്രവര്‍്ത്തിക്കുന്നത്. ഒന്നേകാല്‍ ് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച പ്രവര്‍ത്തിക്കും . രണ്ടു പ്‌ളാനുകളുണ്ട്. . 318 രൂപ ഇന്സ്റ്റാലേഷനും 125 മാസവരിയും . അല്ലെങ്കില്‍് 999 രൂപ …

Read More »

കളമശ്ശേരി പോളി ടെക്‌നിക്കിലെ കഞ്ചാവ് കേസ്;വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍ ,അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളേജ് അറിയിച്ചു. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്.മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് …

Read More »

ദേശീയപാതയിൽ കോഴിഫാമിന് മാത്രമായി അടിപ്പാത; ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിട്ട നിലയിൽ

കണ്ണൂർ‌: ആറുവരി ദേശീയപാതയിൽ മുണ്ടയാട് പോൾട്രി ഫാമിനു സമീപം അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് ഇരുവശവും അടച്ചുപൂട്ടി. ദേശീയപാതയുടെ ഇരുവശത്തെയും സർവീസ് റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ചത് നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉയർത്തിയിരിക്കുകയാണ്. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ പാകത്തിലുള്ളതാണ് അടിപ്പാത. മുണ്ടയാട് റീജനൽ പോൾട്രി ഫാമിന് വേണ്ടി മാത്രമായാണ് അടച്ചുപൂട്ടിയ അടിപ്പാതയെന്നാണു വിവരം. പോൾട്രി ഫാം അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് അടിപ്പാത നിർമിച്ചതെന്നും ഗേറ്റ് സ്ഥാപിച്ചത് പോൾട്രി ഫാം അധികൃതരാണെന്നും …

Read More »

പാലക്കാട് നഗരസഭയില്‍ സംഘർഷം

പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബിജെപി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് തല്ലുണ്ടായത്. കയ്യാങ്കളിക്കിടയില്‍ നഗരസഭയിലെ മൈക്കുകൾ തകര്‍ത്തു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയര്‍പേഴ്‌സണെ ബിജെപി അംഗങ്ങള്‍ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി. നിലവില്‍ പ്രതിഷേധം ചെയര്‍പേഴ്‌സന്റെ മുറിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നത് …

Read More »

മദ്യപാനം അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ

മദ്യപാനം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മദ്യം ഡിഎന്‍എയെ നശിപ്പിക്കും. ഡിഎന്‍എ യ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ കോശം നിയന്ത്രണാതീതമായി വളര്‍ന്ന് അര്‍ബുദമായി മാറാം. സ്തനാര്‍ബുദ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ അളവ് മദ്യം വര്‍ധിപ്പിക്കുന്നു.ആല്‍ക്കഹോള്‍ അടങ്ങിയ മൂന്നോ അതിലധികമോ പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ആമാശയത്തിലെയും പാന്‍ക്രിയാസിലെയും അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പതിവായി മദ്യം കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും ഉണ്ട്. ആല്‍ക്കഹോള്‍ …

Read More »

തമിഴ്നാട്ടിലും കർണാടകയിലും കുതിച്ച് മോഹൻലാലിൻറെ തുടരും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.2.9 കോടിയാണ് …

Read More »

ഓടുന്ന ടിപ്പർ ലോറി കത്തി നശിച്ചു

തിരുവല്ല : ദേശീയപാത നിർമാണത്തിന് മെറ്റലുമായി പോയ ടിപ്പർ ലോറി മറ്റു 3 വാഹനങ്ങളിൽ ഇടിച്ച ശേഷം തീപിടിച്ചു നശിച്ചു. തിരുവല്ല – കുമ്പഴ റോഡിൽ മനയ്ക്കച്ചിറയിൽ ഇന്നലെ വൈകിട്ട് 3.15നായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന ഭാരശേഷി കൂടുതലുള്ള ടിപ്പറാണ് അഗ്നിക്കിരയായത്.  അപകടത്തെ തുടർന്ന് വലിയ തോതിൽ തീയും പുകപടലവും ഉയർന്നത് പരിഭ്രാന്തി പരത്തി.മുൻപിൽ പോയ കാർ കവിയൂർ റോഡിലേക്ക് തിരിയാൻ നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന മറ്റു …

Read More »