Friday , February 13 2026, 3:56 am

പ്രോജക്ട് ഷെല്‍ട്ടര്‍: 17ാമത് വീട് കൈമാറി

കല്‍പറ്റ: ബംഗളൂരു ഹോപ് സൊസൈറ്റി സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍,
അശരണയായ വിധവകള്‍, ഭിന്നശേഷിക്കാര്‍, പ്രകൃതിദുരന്ത ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നടപ്പാക്കുന്ന പ്രോജക്ട് ഷെല്‍ട്ടര്‍ പദ്ധതിയില്‍ നിര്‍മിച്ച 17മത് ഭവനത്തിന്റെ കൈമാറ്റം നടത്തി.

വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ സാന്ത്വന പരിചരണത്തില്‍ കഴിയുന്ന ഉണ്ണിക്കും ഭാര്യ ലക്ഷ്മിക്കുട്ടിക്കും നിര്‍മിച്ച വീടാണ് കൈമാറിയത്. 550 ചതുരശ്ര അടി വീസ്തീര്‍ണമുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ടി.സിദ്ദിഖ് എം.എല്‍.എ താക്കോല്‍ദാനം നടത്തി. പ്രോജക്ട് ഷെല്‍ട്ടര്‍ ദേശീയ കോ ഓര്‍ഡിനേര്‍ സിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഹോപ് സൊസൈറ്റി ഡയറക്ടറും പ്രോജക്ട് ഷെല്‍ട്ടര്‍ സ്ഥാപകനുമായ ഫാ.ജോര്‍ജ് കണന്താനം മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാര്‍ സഹായവും പൊതുസമൂഹത്തിന്റെ സഹകരണവുമാണ് ഭവന നിര്‍മാണം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പ്രസംഗിച്ചു. വാര്‍ഡ് മുന്‍ അംഗം റഷീന സുബൈര്‍ സ്വാഗതവും സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് സി.സി.റോസമ്മ നന്ദിയും പറഞ്ഞു.

Comments