തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എക്‌സൈസ് വകുപ്പ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയാല്‍ കടകള്‍ പൂട്ടിക്കാനാണ് തീരുമാനം. ഇതില്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് എക്‌സൈസ് കത്ത് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ മാസം 30ന് മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരുമായി കൂടിക്കാഴ്ച്ചയും നടത്തും. വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് …
Read More »ദേശീയപാതയിലെ വിള്ളല്‍; മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും
തിരുവനന്തപുരം: ദേശീയപാത നിര്‍മാണത്തിനിടെ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും. മലപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോഹിനൂരിലെ കരാര്‍ കമ്പനി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ, കണ്ണൂര്‍ തളിപ്പറമ്പിലെ കുപ്പത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചല്‍ …
Read More »തരിയോട് പഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്
കല്‍പറ്റ: വയനാട്ടിലെ തരിയോട് നിവാസികളുടെ ചിരകാല സ്വപ്നമായപഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. ഇതിന് 44 ലക്ഷം രൂപ ചെലവില്‍ കാവുംമന്ദം ടൗണില്‍നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്ഥലം ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപയും സ്റ്റേഡിയത്തിന് വകയിരുത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, …
Read More »‘റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധമില്ല’; വേടനെ അധിക്ഷേപിച്ച് കെ.പി ശശികല
പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസംഗവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു കെ.പി ശശികലയുടെ അധിക്ഷേപ പരാമര്‍ശം. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ശശികല പറഞ്ഞു. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു. സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം അല്ലാതെ കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂവെന്ന ഭരണകൂടത്തിന്റെ …
Read More »ചുഴലി നഴ്സറിയില്‍ വൃക്ഷത്തൈ വിതരണം ജൂണ്‍ ഒന്നു മുതല്‍
കല്‍പറ്റ: നഗര പരിധിയിലെ ചുഴലിയില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിലുള്ള നഴ്സറിയില്‍ കാല്‍ ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനു തയാറായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തുന്നതിന് ഉത്പാദിപ്പിച്ചതാണ് തൈകള്‍. ഇവയുടെ വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, എം.ടി.ഹരിലാല്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുനില്‍ എന്നിവര്‍ അറിയിച്ചു. നാരകം-1,296, ഞാവല്‍-1,728, പേര-1,008, സീതപ്പഴം-1,449, കണിക്കൊന്ന-960, മണിമരുത്-3,456, എലഞ്ഞി-2,794, കുന്നിവാക-1,349, നീര്‍മരുത്-3,446, പ്ലാവ്-432, താന്നി-816, …
Read More »അമേരിക്കയിലെ വന്‍ നഗരങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സാറ്റലൈറ്റ് പഠനം
വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ 28 സംസ്ഥാനങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. നേച്ചര്‍ സിറ്റീസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് പഠന റിപ്പോര്‍ട്ടിലാണ് അമേരിക്കയിലെ പ്രശസ്തമായ നഗരങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പരാമര്‍ശിക്കുന്നത്. ഹൈ റെസലൂഷന്‍ റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിര്‍ജീനിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായ ഓരോ നഗരങ്ങളിലും കരയിലെ 20 ശതമാനം ഭൂമി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക്, ചിക്കാഗോ, ദല്ലാസ്, ഡെന്‍വര്‍ അടക്കമുള്ള പ്രശസ്തമായ നഗരങ്ങള്‍ …
Read More »വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കും
കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍എടക്കല്‍ ഗുഹ, കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ലാട് വിനോദ സഞ്ചാരന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Read More »കുടിവെള്ള പൈപ്പിലൂടെ വെള്ളം വന്നില്ലെങ്കിലും ബില്ല് 85,000 രൂപ; പരാതിയുമായി പാലക്കാട് വാണിയംകുളത്തെ ജനങ്ങള്‍
പാലക്കാട്: കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ട പൈപ്പിലൂടെ വെള്ളം വരുന്നതിന് മുമ്പ് വലിയ തുക ബില്ലായി വന്നെന്ന പരാതിയുമായി ജനങ്ങള്‍. പാലക്കാട് വാണിയംകുളത്തെ ജനങ്ങളാണ് പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചത്. 15,000 മുതല്‍ 85,000 രൂപ വരെയാണ് ബില്ലായി ലഭിച്ചതെന്ന് ജനങ്ങള്‍ പരാതിയില്‍ പറയുന്നു. മെയ് മാസത്തില്‍ പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളെ തേടിയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ 12 കുടുംബങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ബില്ലായി …
Read More »ദലിത് യുവതിക്കെതിരായ വ്യാജമോഷണക്കുറ്റം; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: വ്യാജമോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ യുവതി മാനസിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ നടപടിയില്‍ തന്നോട് ഏറ്റവും മോശമായി പെരുമാറിയത് എ.എസ്.ഐ പ്രസന്നന്‍ ആയിരുന്നെന്ന് ബിന്ദു നേരത്തേ പ്രതികരിച്ചിരുന്നു. അമിതാധികാര പ്രയോഗം നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയും സസ്പെന്റ് …
Read More »കോഴിക്കോട്ടെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 9 കടകൾക്ക് പൂട്ട്
കോഴിക്കോട്: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയ 9 കടകൾ പൂട്ടിക്കുകയും 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് …
Read More »