കല്‍പറ്റ: വയനാട്ടിലെ തരിയോട് നിവാസികളുടെ ചിരകാല സ്വപ്നമായപഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. ഇതിന് 44 ലക്ഷം രൂപ ചെലവില്‍ കാവുംമന്ദം ടൗണില്‍നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്ഥലം ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപയും സ്റ്റേഡിയത്തിന് വകയിരുത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റു ഏജന്‍സികള്‍ എന്നിവയില്‍നിന്നുള്ള സഹായം സ്റ്റേഡിയം നിര്‍മാണത്തിന് പ്രയോജനപ്പെടുത്തും.
Comments
DeToor reflective wanderings…