Dr. ആയി കിട്ടാൻ എന്താ വഴി? ഒറ്റബുദ്ധിക്ക് പറയും എം.ബി.ബി.എസ് പഠിച്ച് പാസ്സാവണമെന്ന്. അപ്പോൾ ആയുർവേദവും യുനാനിയും ഹോമിയോപ്പതിയും പഠിച്ചാലോ? ദന്തരോഗം പഠിച്ചാലോ? ഫിസിയോ തെറാപ്പി പഠിച്ചാല്ലേ? അല്ലേൽ ഫാംഡി ആയാലോ? ഒരു പി.എച്ച് ഡി തട്ടിക്കുട്ടിയാലോ? ഇവരെല്ലാവരും ചേർന്ന് നാട്ടുകാരെ കൺഫ്യൂസ് ആക്കും .പ്രത്യേകിച്ച് അക്ഷരാഭ്യാസം കുറഞ്ഞവരെ . എന്താവാം ഇതിൻ്റെയൊരു നിയമവശം ? ഇപ്പറഞ്ഞവർക്കൊക്കെ Dr. ബോർഡ് വെക്കാമോ? നാഷണൽ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം പറയേണ്ട സ്റ്റാറ്റ്യൂട്ടറി …
Read More »‘നാളത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും’; ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. പണിമുടക്ക് ദിവസം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
Read More »പത്തനംതിട്ട പാറമട അപകടം; രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങള്‍ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും. ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ പാറക്കടിയില്‍പ്പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
Read More »സമരമയം കേരളം
സ്വകാര്യ ബസ് സമരം , പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ,മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം . കേരളം ഇന്നും നാളെയുമെല്ലാം പ്രക്ഷോഭവും പണിമുടക്കും ആസ്വദിക്കും . ബസ് പണിമുടക്കി തുടങ്ങി കഴിഞ്ഞു. ബസ് ഉടമകളുടെ അവശ്യങ്ങളിൽ പറയാനിനി ഒന്നുമില്ല ബാക്കി .ടിക്കറ്റ് നിരക്ക് വർധന, പെർമിറ്റ് പുതുക്കൽ, മോട്ടോർ വാഹന വകുപ്പ് പരിശോധന പാടില്ല, പിഴപാടില്ല, ജി പി എസു സ്പീഡ് ഗവർണറും പാടില്ല. …
Read More »ചര്‍ച്ച പരാജയം; നാളെ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജൂലൈ എട്ട് ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കുട്ടികളുടെ കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകള്‍ ജൂലൈ എട്ടിന് സൂചന പണിമുടക്ക് …
Read More »പുഷ്പവനത്തിൽ ശതാവരി
സജീവ് ഉച്ചക്കാവിൽ. ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു ശതാവരീ മലർ പോലെ വിശുദ്ധയായ് വിടർന്നു നീയെന്റെ വികാര രജാങ്കണതിൽ.. പ്രിയമുള്ളവളേ ശതാവരി നിറയെ പൂത്തുനിൽക്കുന്ന ഒരു കുറ്റിക്കാടിനരികെ നിർനിമേഷനായി നിൽക്കുമ്പോഴാണ് ഈ പാട്ടോർമ്മ. ഭാസ്കരൻ മാഷ് എത്ര ഹൃദ്യമായും കൃത്യമായുമാണ് ശതാവരിപ്പൂക്കളെ പ്രിയമുള്ളവളോട് ഉപമിക്കുന്നത് എന്ന് വിസ്മയിച്ച് ശതാവരിപ്പുകളുടെ ചിത്രങ്ങൾ മതിയാവോളം എടുത്തു.വിശുദ്ധയായ് വിടർന്നു നീ എന്ന രൂപകം കൊണ്ടിണക്കിയ കാമുകിയുടെ നിഷ്കളങ്കത ശതാവരീ മലരിൽ തത്തിനിൽക്കുന്നു.. ശതാവരി വരണ്ട …
Read More »സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരും: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More »ലക്കി ഭാസ്‌കര്‍ 2 ഉണ്ടാകുമോ?; സൂചന നല്‍കി സംവിധായകന്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കി അട്ലൂരി. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയത്. ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.
Read More »ആശങ്കയായി നിപ; കോഴിക്കോട് ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേ വാര്‍ഡിലെ വെന്റിലേറ്റര്‍ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷന്‍ മുറിയിലാണ് യുവതിയുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അനാവശ്യമായി ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More »ഔദ്യോഗിക വസതി വിടാതെ മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ച് ഏഴു മാസമായിട്ടും ഔദ്യോഗിക വസതിയിൽ തുടരുന്നു . വിരമിച്ച് ആറു മാസം മാത്രമേ ഇങ്ങനെ തുടരാനാവു. നാല ജഡ്ജിമാർക്ക് ഇനിയും സർക്കാർ താമസം കിട്ടാത്തപ്പോഴാണ് മുൻ ചീഫ് ജസ്റ്റിസ് കൃഷ്ണമേനോൻ മാർഗിലെ പാർപ്പിടത്തിൽ തുടരുന്നത്. 2024 നവംബർ 10 നാണ് ഇദ്ദേഹം വിരമിച്ചത്. പിൻഗാമികളായി എത്തിയ രണ്ടു ചീഫ് ജസ്റ്റിസുമാരും ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. സുപ്രീം കോടതി ജഡ്ജിമാർക്ക് താമസ സൗകര്യം …
Read More »