Tuesday , July 15 2025, 3:50 am

ഔദ്യോഗിക വസതി വിടാതെ മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ച് ഏഴു മാസമായിട്ടും ഔദ്യോഗിക വസതിയിൽ തുടരുന്നു . വിരമിച്ച് ആറു മാസം മാത്രമേ ഇങ്ങനെ തുടരാനാവു. നാല ജഡ്ജിമാർക്ക് ഇനിയും സർക്കാർ താമസം കിട്ടാത്തപ്പോഴാണ് മുൻ ചീഫ് ജസ്റ്റിസ് കൃഷ്ണമേനോൻ മാർഗിലെ പാർപ്പിടത്തിൽ തുടരുന്നത്. 2024 നവംബർ 10 നാണ് ഇദ്ദേഹം വിരമിച്ചത്. പിൻഗാമികളായി എത്തിയ രണ്ടു ചീഫ് ജസ്റ്റിസുമാരും ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. സുപ്രീം കോടതി ജഡ്ജിമാർക്ക് താമസ സൗകര്യം ഒരുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഉടനെ ഒഴിയുമെന്ന് ഉറപ്പു കൊടുത്തതായി മുൻ ചീഫ് ജസ്റ്റിസ് പറയുന്നു.

Comments