Saturday , August 2 2025, 1:07 am

jacob thomas

വയനാട്ടില്‍ കനത്ത മഴ തുടരുന്നു

കല്‍പറ്റ: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നത് ഒഴികെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. 24 മണിക്കൂറിനിടെ പടിഞ്ഞാറത്തറ അത്തിക്കലില്‍ 156 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. മാനന്തവാടി എടവക പാണ്ടിക്കടവില്‍ 114.2 മില്ലി മീറ്റര്‍ മഴ പെയ്തു. മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ 30.6 എം.എം മഴ ലഭിച്ചു. പുല്‍പള്ളി ചേകാടിയില്‍ 94 എം.എം. മഴ രേഖപ്പെടുത്തി. വെങ്ങപ്പള്ളി മാടക്കുന്നില്‍ 98 എം.എം. മഴ …

Read More »

അഹങ്കാരിയെന്ന് പ്രചരണം നടത്തുന്നു, കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്ന സമീപനമാണ് യു.ഡി.എഫിന്: പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെയും യു.ഡി.എഫ് ഘടക കക്ഷി ആക്കാത്തതിനെതിരെയും നിലപാട് വ്യക്തമാക്കി പി.വി. അന്‍വര്‍. യു.ഡി.എഫില്‍ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. യു.ഡി.എഫ് തന്റെ പാര്‍ട്ടിയെ അസോഷ്യേറ്റ് അംഗമാക്കിയാലും മതിയെന്ന് പി. വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.സി വേണുഗോപാലുമായി ചര്‍ച്ച് നടത്തിയതിന് ശേഷം തന്നെ മുന്നണിയിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ ടി.എം.സി മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കാല് …

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വായനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് …

Read More »

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു; പ്രതികള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അഗളി ചിറ്റൂര്‍ ഉഷത്ത് ഭവനില്‍ വേണുവിന്റെ 19കാരനായ മകന്‍ സിജുവിനാണ് മര്‍ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മെയ് 24ന് അട്ടപ്പാടി ഗൂളിക്കടവ്, ചിറ്റൂര്‍ റോഡില്‍ വെച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മദ്യലഹരിയില്‍ യുവാവ് വാഹനത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ പൊലീസിനെ വിവരമറിയിച്ചിട്ടും …

Read More »

കാലവര്‍ഷം: വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 592 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കല്‍പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച വയനാട്ടില്‍ വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളില്‍നിന്നുള്ള 207 പുരുഷന്‍മാരും 233 സ്ത്രീകളും 152 കുട്ടികളും 32 വയോജനങ്ങളും രണ്ട് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ ആറെണ്ണം വൈത്തിരി താലൂക്കിലും ഏഴെണ്ണം ബത്തേരിയിലും രണ്ടെണ്ണം മാനന്തവാടി താലൂക്കിലുമാണ്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്‍മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് …

Read More »

ഉണ്ണി മുകുന്ദനെതിരായ പരാതി; സി.സി.ടിവിയില്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് പൊലീസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്ന മുന്‍ മാനേജറുടെ പരാതി തള്ളി പൊലീസ്. ഫ്‌ളാറ്റിലെ സി.സി.ടി.വിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍ മാനേജര്‍ പരാതിയില്‍ പറഞ്ഞ പല കാര്യങ്ങളും ശരിയല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് നടന്റെ മുന്‍ മാനേജര്‍ കൂടെയായ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് …

Read More »

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌കുമായി യുവതി മുങ്ങിയെന്ന് പരാതി

മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയെന്ന് റിപ്പോര്‍ട്ട്. വിഷ്ണു മഞ്ചു നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രമായ ‘കണ്ണപ്പ’യുടെ സുപ്രധാന സീനുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയെന്നാണ് വിവരം. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചിത്രത്തില്‍ കിരാത എന്ന റോളില്‍ മോഹന്‍ലാലും അഭിനയിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് സിനിമയുടെ വിഎഫ്എക്‌സ് അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയര്‍ …

Read More »

മൈസൂർ പാക്ക് പേര് മാറ്റണോ?

മൈസൂർ കൊട്ടാരത്തിലാണ് ആദ്യ മൈസൂർപാക്കുണ്ടായത്. കക്കാസുരമാടപ്പയായിരുന്നു ഷെഫ്. അദ്ദേഹത്തിൻ്റെ പിന്തുടർച്ചക്കാർ ഇപ്പോഴും മൈസൂരുവിലുണ്ട്. മൈസൂർ പാക്കിനെ മൈസൂർ ശ്രീയാക്കിയത് രാജസ്ഥാനിലെ ഏതാനും കച്ചവടക്കാരാണ്. പാക്ക് എല്ലാം പാക്കിസ്ഥാനാണെന്നും ദേശവിരുദ്ധമാണെന്നും പറഞ്ഞാണ് മൈസൂർ പാക്കിൻ്റെ പേര് മാറ്റിയത്. മൈസൂർ ശ്രീയാക്കിയത്. എല്ലാ മഹത്തായ സാംസ്കാരികപാരമ്പര്യങ്ങൾക്കും തനതായ പേരുകളുണ്ട്. മാറ്റാനാവില്ലെന്ന് മാടപ്പയുടെ കൊച്ചുമകൻ നടരാജ് വിശദീകരിച്ചു.കന്നഡത്തിൽ പാക്കെന്ന് പറഞ്ഞാൽ പഞ്ചസാരക്കൂട്ട്. ഈ മധുരത്തോട് ജന്മസ്ഥലത്തിൻ്റെ പേരും ചേർത്താണ് മൈസൂർ പാക്കുണ്ടായത്. പാക്ക് പേർഷ്യൻ …

Read More »

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പറ്റ: വയനാട്ടിലെ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനിടെ അഞ്ച് ദിവസം കൂടെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ …

Read More »

ശരിയായ നിലപാടെടുത്താല്‍ കൂടെ നിര്‍ത്തും, ധിക്കാരം തുടര്‍ന്നാല്‍ അയാളെ കൂടെ പരാജയപ്പെടുത്തും; അന്‍വറിനെതിരെ വി.ടി. ബല്‍റാം

പാലക്കാട്: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.വി. അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. അന്‍വര്‍ താന്‍പോരിമയും ധിക്കാരവും തുടര്‍ന്നാല്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അയാള്‍ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അയാളെ കൂടെ നിര്‍ത്തിക്കൊണ്ട്, അയാള്‍ താന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്, നിലമ്പൂര്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കും’ എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ആര്യാടന്‍ …

Read More »