Sunday , July 20 2025, 12:45 pm
delicious indian sweet on a silver dish

മൈസൂർ പാക്ക് പേര് മാറ്റണോ?

മൈസൂർ കൊട്ടാരത്തിലാണ് ആദ്യ മൈസൂർപാക്കുണ്ടായത്. കക്കാസുരമാടപ്പയായിരുന്നു ഷെഫ്. അദ്ദേഹത്തിൻ്റെ പിന്തുടർച്ചക്കാർ ഇപ്പോഴും മൈസൂരുവിലുണ്ട്. മൈസൂർ പാക്കിനെ മൈസൂർ ശ്രീയാക്കിയത് രാജസ്ഥാനിലെ ഏതാനും കച്ചവടക്കാരാണ്. പാക്ക് എല്ലാം പാക്കിസ്ഥാനാണെന്നും ദേശവിരുദ്ധമാണെന്നും പറഞ്ഞാണ് മൈസൂർ പാക്കിൻ്റെ പേര് മാറ്റിയത്. മൈസൂർ ശ്രീയാക്കിയത്. എല്ലാ മഹത്തായ സാംസ്കാരികപാരമ്പര്യങ്ങൾക്കും തനതായ പേരുകളുണ്ട്. മാറ്റാനാവില്ലെന്ന് മാടപ്പയുടെ കൊച്ചുമകൻ നടരാജ് വിശദീകരിച്ചു.കന്നഡത്തിൽ പാക്കെന്ന് പറഞ്ഞാൽ പഞ്ചസാരക്കൂട്ട്. ഈ മധുരത്തോട് ജന്മസ്ഥലത്തിൻ്റെ പേരും ചേർത്താണ് മൈസൂർ പാക്കുണ്ടായത്. പാക്ക് പേർഷ്യൻ ഭാഷക്കാരനാണ്.

Comments