പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അഗളി ചിറ്റൂര്‍ ഉഷത്ത് ഭവനില്‍ വേണുവിന്റെ 19കാരനായ മകന്‍ സിജുവിനാണ് മര്‍ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
മെയ് 24ന് അട്ടപ്പാടി ഗൂളിക്കടവ്, ചിറ്റൂര്‍ റോഡില്‍ വെച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മദ്യലഹരിയില്‍ യുവാവ് വാഹനത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ പൊലീസിനെ വിവരമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ അഗളി പൊലീസാണ് കേസെടുത്തത്. മര്‍ദനത്തില്‍ സിജുവിന് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് മറ്റ് യാത്രക്കാരാണ് സിജുവിനെ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. പിന്നീട് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി പറഞ്ഞുവിടുകയായിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച മറ്റൊരു ഹോസ്പിറ്റലില്‍ സിജു അഡ്മിറ്റായതിന് പിന്നാലെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. പ്രതികളുടെ വാഹനം കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോയമ്പത്തൂരില്‍ വെച്ച് ഇന്ന് പ്രതികളെ പിടികൂടിയത്.
DeToor reflective wanderings…