Saturday , August 2 2025, 1:09 am

jacob thomas

ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചു; കേരളത്തില്‍ അഞ്ച് ദിവസം കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം രാവിലെ 10 മണിക്ക് പുറത്തിറക്കിയ …

Read More »

കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത: വയനാട് പ്രകൃതി സംരക്ഷണ സമിതി ദേശീയ ഹരിത ട്രൈബ്യൂണിലേക്ക്

കല്‍പറ്റ: കള്ളാടി-ആനക്കാംപൊയില്‍ നാലുവരി തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നല്‍കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും നേടിയതാണ് അനുമതിയെന്ന് സമിതി പ്രസിഡന്റ് എന്‍.ബാദുഷ ആരോപിച്ചു. തുരങ്കപാത നിര്‍മാണം തടയുന്നതിന് ഇടപെടല്‍ തേടി ദേശീയ ഹരിത ട്രൈബ്യൂണലിലോ ഹൈക്കോടതിയിലോ ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. കോട്ടപ്പടി, …

Read More »

ഉരുള്‍പൊട്ടല്‍ ബാധിതരോട് സര്‍ക്കാരിന്റെ അവഗണന; വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ദുരിതബാധിതര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍. ഉരുള്‍പൊട്ടലുണ്ടായി ഒരു വര്‍ഷമാവാനായിട്ടും ദുരിതബാധിതരുടെ പുനരതിവാസം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 51 പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. …

Read More »

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; കൂടുതല്‍ സ്ഥലത്ത് വിള്ളല്‍

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം …

Read More »

മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി: 31 കേസുകളില്‍ കെ.എല്‍.സി നടപടികള്‍ എങ്ങുമെത്തിയില്ല

കല്‍പറ്റ: വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020-2021ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ 31 എണ്ണത്തില്‍ കെ.എല്‍.സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടികള്‍ എങ്ങുമെത്തിയില്ല. തീര്‍പ്പാക്കിയ 37 കേസുകളില്‍ കണക്കാക്കിയ പിഴ കക്ഷികളില്‍ ആരും അടച്ചില്ല. ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം വൈത്തിരി തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഈ വിവരം. നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെ.എല്‍.സി നടപടിക്കുവിട്ടത്. …

Read More »

ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്: ആരോപണവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് നിലമ്പൂരില്‍ തോറ്റതെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ ആരോപണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. വി.വി പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ലേഖനത്തില്‍ പറയുന്നു. ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് കഴിഞ്ഞ …

Read More »

കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറും. തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ, ഇടുക്കിയില്‍ മഴ മുന്നറിയിപ്പ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളും മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം. മണ്ണിടിഞ്ഞും മരം വീണുമുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു. മഴ …

Read More »

ഇടിഞ്ഞ ചുറ്റുമതില്‍ ദേഹത്തുവീണ് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: ഇടിഞ്ഞ ചുറ്റുമതില്‍ ദേഹത്തുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശികളായ രഞ്ജന്‍ വര്‍മ(35),ധ്വജന്‍ അധികാരി(35), ഓമിത്ത് വര്‍മ(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഗ്നി-രക്ഷാസേനയും പോലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തി താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മണ്ണ് നീക്കുന്നതിനിടെ സമീപവാസിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞത്.

Read More »

വയനാട്ടില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളില്‍ 710 പേര്‍

കല്‍പറ്റ: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് വയനാട്ടില്‍ ആരംഭിച്ച 18 ദുരിതാശ്വാസക്യാമ്പുകളിലായി 202 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 236 പുരുഷന്‍മാരും 283 സ്ത്രീകളും 191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളിലുള്ളത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ എട്ടുവീതവും മാനന്തവാടി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് ആരംഭിച്ചത്.

Read More »

മക്കിമലയിലെ 700 ഓളം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിനു പരിഹാരം

കല്‍പറ്റ: വയനാട്ടിലെ തവിഞ്ഞാല്‍ വില്ലേജില്‍പ്പെട്ട മക്കിമലയില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നത്തിനു പരിഹാരമാകുന്നു. ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം പേര്‍ക്ക് പട്ടയം നല്‍കാനും 500ല്‍ അധികം കൈവശക്കാര്‍ക്ക് ഭൂമി പോക്കവരവ് ചെയ്യാനും കരം ഒടുക്കാനും ഉതകുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. 1970കളിലാണ് മക്കിമലയില്‍ ഭൂപ്രശ്‌നം ആരംഭിക്കുന്നത്. 1964-71 കാലത്ത് പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് 1,000 ഓളം ഏക്കര്‍ ഭൂമി ഇവിടെ പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ …

Read More »