Tuesday , July 8 2025, 11:18 pm

കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; കൂടുതല്‍ സ്ഥലത്ത് വിള്ളല്‍

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാതയില്‍ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നത്.

കനത്ത മഴയെ തുടര്‍ന്ന് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ പെയ്തതിന് പിന്നാലെയാണ് സംരക്ഷണ ഭിത്തി തകര്‍ന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

റോഡിന് താഴെയുള്ള മണ്ണ് കൂടുതല്‍ തെന്നി നീങ്ങിയ അവസ്ഥയിലാണ്. റോഡ് പൂര്‍ണമായും അപകടാവസ്ഥയിലാണെന്നും പൊളിച്ച് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Comments