2006 ൽ നിലമ്പൂർ പുഴ കടന്ന അരിവാൾ ചുറ്റിക നക്ഷത്രം തിരിച്ചെത്തി .നിലമ്പൂരിലെ സുഖാക്കൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് കുത്താനുള്ള അസുലഭാവസരം. ഇതിന് മുമ്പ് 2006ലായിരുന്ന സി.പി.എം കൊടി മണ്ഡലത്തിൽ പാറിയത്. അന്നും യുവതുർക്കി ഇറങ്ങി. ശ്രീരാമകൃഷ്ണൻ .ജയിച്ചില്ല . 12 തിരഞ്ഞെടുപ്പുകൾ നടന്നു. നാലു വട്ടമാണ് സി.പി. എം പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയത്. നാലും പൊട്ടി .എട്ടു വട്ടം സ്വതന്ത്രരെ പരീക്ഷിച്ചു . രണ്ടെണ്ണം ജയിച്ചു. 2016 …
Read More »മഴ കനക്കുന്നു; സംസ്ഥാനത്തെ ആറ് നദികളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ ആറ് ജില്ലകളിലെ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി, കാസര്‍കോട്ടെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ നദികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, പത്തനംതിട്ട …
Read More »പെരുമഴ: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശത്ത് …
Read More »വയനാട് കബനിഗിരിയില്‍ വീണ്ടും പുലി ആക്രമണം
കല്‍പറ്റ: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കബനിഗിരിയില്‍ വീണ്ടും പുലി ആക്രമണം. ഇന്നലെ രാത്രി ജനവാസകേന്ദ്രത്തിലെത്തിയ പുലി ആടിനെ കൊന്നു. തേവര്‍ക്കാട്ട് ജോയിയുടെ രണ്ടു വയസുള്ള ആടിനെയാണ് പിടിച്ചത്. ഇതോടെ കബനിഗിരിയില്‍ വിവിധ സ്ഥലങ്ങളിലായി പുലി കൊന്ന ആടുകളുടെ എണ്ണം നാലായി. പ്രദേശത്തെ പി.എ.ജോയിയുടെ മൂന്ന് ആടിനെയാണ് നേരത്തേ പിടിച്ചത്. നഷ്ടപരിഹാരമായി ജോയിക്ക് 75,000 രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം വനം വകുപ്പ് നല്‍കിയിരുന്നു. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കബനിഗിരി. പുലി …
Read More »കണ്ണൂര്‍ താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണി; 50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കണ്ണൂര്‍: കനത്തമഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. താവക്കര, പടന്നപ്പാലം, കക്കാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് താവക്കരയില്‍ നിന്ന് 50ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പഴശ്ശി ഡാമിന്റെ 16ല്‍ 14 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ …
Read More »നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് എം.വി ഗോവിന്ദന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സി.പി.എമ്മില്‍ നിന്ന് തന്നെ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. 2016ല്‍ തൃപൂണിത്തറയില്‍ നിന്ന് നിയമസഭാംഗമായി സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂര്‍ സ്വദേശിയുമായ എം. സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടം മുന്നില്‍ നിന്ന് നയിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇത് …
Read More »പി.വി.അന്‍വര്‍ രാഷ്ട്രീയ ഭിക്ഷാടകനെന്ന് അഭിപ്രായമില്ല: അടൂര്‍ പ്രകാശ്
കല്‍പറ്റ: പി.വി.അന്‍വര്‍ രാഷ്ട്രീയ ഭിക്ഷാടകനാണെന്ന് അഭിപ്രായമില്ലെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വയനാട് ഡി.സി.സി ഓഫീസ് പരിസരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസത്തിന് എതിരേ നിലകൊണ്ടാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചത്. അന്‍വറിന്റെയും യു.ഡി.എഫിന്റെയും മുദ്രാവക്യം ഒന്നാണ്. അന്‍വര്‍ യു.ഡി.എഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. മര്യാദകള്‍ കാണിച്ചാല്‍ അന്‍വറുമായി സഹകരിക്കും. അദ്ദേഹത്തിനു നിരാശപ്പെടേണ്ടിവരില്ല. അനുരഞ്ജനത്തിനുള്ള സമയം അന്‍വര്‍ വിനിയോഗിക്കണം. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് യു.ഡി.എഫ് നയം. ഒരു ദിവസം …
Read More »കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണം നടക്കുന്ന കാസര്‍കോട് ചട്ടഞ്ചാലിലും ചെര്‍ക്കളക്കും ഇടയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം വഴി ഗതാഗതം തിരിച്ചുവിട്ടു. നിലവില്‍ ശക്തമായ മഴയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടരുന്നത്. അതിനിടെ, മലപ്പുറം കൂരിയാട് ദേശീയപാതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് ഇടിഞ്ഞ സ്ഥലത്ത് കൂടുതല്‍ മണ്ണ് …
Read More »കനത്തമഴ; കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്
കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. രാവിലെ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുറ്റ്യാടി പുഴക്ക് …
Read More »കേരളത്തില്‍ 700ലധികം പേര്‍ക്ക് കോവിഡ്; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. നിലവില്‍ 700ലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ.എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് സംസ്ഥാനത്ത് രോഗികളില്‍ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ തിരുവനന്തപുരം, …
Read More »