Monday , July 14 2025, 5:37 pm

നിലമ്പൂരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം തിരിച്ചെത്തി

2006 ൽ നിലമ്പൂർ പുഴ കടന്ന അരിവാൾ ചുറ്റിക നക്ഷത്രം തിരിച്ചെത്തി .നിലമ്പൂരിലെ സുഖാക്കൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് കുത്താനുള്ള അസുലഭാവസരം. ഇതിന് മുമ്പ് 2006ലായിരുന്ന സി.പി.എം കൊടി മണ്ഡലത്തിൽ പാറിയത്. അന്നും യുവതുർക്കി ഇറങ്ങി. ശ്രീരാമകൃഷ്ണൻ .ജയിച്ചില്ല . 12 തിരഞ്ഞെടുപ്പുകൾ നടന്നു. നാലു വട്ടമാണ് സി.പി. എം പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയത്. നാലും പൊട്ടി .എട്ടു വട്ടം സ്വതന്ത്രരെ പരീക്ഷിച്ചു . രണ്ടെണ്ണം ജയിച്ചു. 2016 ലും 2021 ലും ജയിച്ചത് പി.വി അൻവർ 1970 ൽ പി.വി കുഞ്ഞിക്കണ്ണൻ .1977 ൽ സൈതാലിക്കുട്ടി .1987 ൽ ദേവദാസ് പൊറ്റക്കാട് .2006 ൽ ശ്രീരാമകൃഷ്ണൻ . മണ്ഡലം കണ്ട സി. പി . എം സ്ഥാനാർത്ഥികളാണിവർ .ജാതകവശാൽ നിലമ്പൂർ കോൺഗ്രസ് /യു.ഡി എഫ് മണ്ഡലമാണ്. മറിച്ചൊന്ന് കാണിച്ചത് അൻവറാണ്. അപ്പോഴക്കും മണ്ഡലത്തിൻ്റെ സുൽത്താൻ ആര്യാടൻ മുഹമ്മദ് കളമൊഴിഞ്ഞിരുന്നു പാരമ്പര്യ സീറ്റിൽ മകൻ 2016 ൽ ചരിത്ര പരാജയം ഏറ്റുവാങ്ങി. 2021 ൽ വി .വി പ്രകാശ് ജയം വരെയെത്തി. പക്ഷെ അവസാന റൗണ്ടിൽ 2700 വോട്ടിന് കീഴടങ്ങി . മണ്ഡലത്തിലെ എട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ മൂത്തേടം മാത്രമാണ് യു.ഡി എഫിൻ്റെ കൂടെ നിന്നത്. ഷൗക്കത്ത് മത്സരിച്ച 2016 ൽ മൂത്തേടവും അൻവർ കൊണ്ടു പോയിരുന്നു. രാഷ്ട്രീയവോട്ട് കണക്കിൽ യു.ഡി എഫിന് അത്ര പന്തിയല്ല കാര്യങ്ങൾ .എന്നാൽ അരിവാൾ ചുറ്റിക നക്ഷത്രത്തോട് മണ്ഡലത്തിന് അത്ര പ്രതിപത്തിയുമില്ല .അപ്പോൾ വോട്ടർമാർ ചിഹ്നത്തിൽ കുത്തിയാൽ സ്വരാജ് തോൽക്കും. വോട്ട് കണക്കെടുത്താൽ ഷൗക്കത്തും തോൽക്കും.

Comments