തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുപ്പിച്ചത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം …
Read More »സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കും; പനിയുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവായാല്‍ ആര്‍.ടി-പി.സി.ആര്‍ ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ 1435 കോവിഡ് രോഗികളാണ് നിലവില്‍ ഉള്ളത്. ഇതുവരെ …
Read More »കേരളത്തിൽ 1,435 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 1,435 ആയി ഉയർന്നു. അതേസമയം, സംസ്ഥാനത്ത് കൃത്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നതിനാലാണ് കേസുകൾ ഉയരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഈ വകഭേദം തീവ്രമാകാത്തതാണെന്നും മന്ത്രി അറിയിച്ചു. മറ്റു രോഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. കോവിഡ് കേസുകൾ എപ്പോഴും കേരളത്തിൽ കൂടുതൽ കാണുന്നത് നമ്മൾ …
Read More »തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം; കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍
ബെംഗളൂരു: മണിരത്‌നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കമല്‍ഹാസന് വേണ്ടി രാജ് കമല്‍ ഇന്റര്‍നാഷണലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് …
Read More »കൊച്ചിയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി
കൊച്ചി: കൊച്ചിയില്‍ രണ്ട് വിദേശ വിദ്യാര്‍ഥികളെ കടലില്‍ കാണാതായി. കൊച്ചി പുതുവൈപ്പ് വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്‍മാരായ വിദ്യാര്‍ഥികളെയാണ് കാണാതായത്. അബ്ദുല്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്. ഇരുവരും കോയമ്പത്തൂര്‍ രത്തിനം കോളേജ് വിദ്യാര്‍ഥികളാണ്. ഒന്‍പത് പേര്‍ ചേര്‍ന്നാണ് കടലില്‍ ഇറങ്ങിയത് ഇവരില്‍ രണ്ട് വിദ്യാര്‍തികളെ കാണാതാവുകയായിരുന്നു. നിലവില്‍ കോസ്റ്റല്‍ പൊലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടിന് പുറമേ നേവിയുടെ …
Read More »ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; പകരം രക്ഷിതാക്കളെന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛന്‍ എന്നീ ലിംഗപരമായ പദങ്ങള്‍ക്ക് പകരം രക്ഷിതാക്കള്‍ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ കോര്‍പറേഷന് ട്രാന്‍സ്‌ജെന്‍ഡര്‍ …
Read More »നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അണികലെ നിരത്തി റോഡ് ഷോക്ക് ശേഷമാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി ബിന്ദുവിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഇ.എ സുകു, ഓട്ടോ ഡ്രൈവര്‍ സലാഹുദ്ധീന്‍, കര്‍ഷകന്‍ സജി, വഴിയോര കച്ചവടക്കാരന്‍ ഷബീര്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പണം നടന്നത്്. …
Read More »കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍
മഞ്ചേശ്വരം: കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍ കണ്ടെത്തി. പീലിക്കോട് കാര്‍ഷിക സര്‍വകലാശാലക്ക് സമീപത്തെ ദേശീയപാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ വിള്ളല്‍ ടാറിട്ട് അടക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കമ്പനി. നേരത്തെ ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. …
Read More »നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എം. സ്വരാജ്
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ, സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി, മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം …
Read More »മേപ്പാടിയില്‍ സ്‌കൂട്ടര്‍ അടിച്ചു മാറ്റിയത് പ്രായപൂര്‍ത്തിയാകാത്തയാളെന്ന് പൊലീസ്
കല്‍പറ്റ: വയനാട്ടിലെ മേപ്പാടി ടൗണില്‍ നിന്നു മോഷണം പോയ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തി. മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്തയാളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. ടൗണില്‍ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ചാണ് മെയ് 25ന് മോഷ്ടിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട നിലയിലാണ് വാഹനം ഇന്നലെ കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണമാണ് വാഹനം വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായകമായത്.
Read More »