Thursday , July 31 2025, 7:01 am

jacob thomas

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ആകാമെന്നാണ് കോടതി ഉത്തരവിട്ടത്. അഡ്മിഷന് വേണ്ടി ഇവരെ ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഹൈക്കോടതി …

Read More »

‘ഉത്തരവാദിത്തം കാണിക്കണം’; ഹേമകമ്മറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയതെന്ന പാര്‍വതിയുടെ ചോദ്യത്തിനെതിരെ മാല പാര്‍വതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി നടി മാലാ പാര്‍വതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്തിന് തുറന്ന കത്തുമായി മാല പാര്‍വതി രംഗത്തെത്തിയത്. സര്‍ക്കാരിനോട് ചോദ്യം ഉന്നയിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് മാല പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോടതിയില്‍ …

Read More »

ദേശീയപാത നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

ന്യൂദല്‍ഹി: ദേശീയപാത നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന് ഉറപ്പ് നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതയുടെ തകര്‍ച്ച സംബന്ധിച്ച് ഇന്ന് നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്. സ്ഥലമേറ്റടുപ്പിന്റെ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. …

Read More »

മലപ്പുറം വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിര്‍ത്തിവെച്ചു

മലപ്പുറം: വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. പാതമണ്ണിലേക്ക് താഴ്‌ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. നേരത്തെ വിള്ളല്‍ കണ്ടെത്തിയ കൂരിയാട് ദേശീയപാതയുടെ തൊട്ടടുത്താണ് വലിയപറമ്പ്. പാത മണ്ണിലേക്ക് താഴ്ന്നതിന് പുറമേ സമീപത്ത് ചെറിയ വിള്ളലുകള്‍ കണ്ടത്തിയതായും നാട്ടുകാര്‍ പറഞ്ഞു. വലിയപറമ്പിലും അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂരിയാട് മാത്രമായിരുന്നു വിദഗ്ദ സമിതി പരിശോധന നടത്തിയിരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. അതിനിടെ, മുഖ്യമന്ത്രി പിണറായി …

Read More »

പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം

കോഴിക്കോട്: പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന് ക്രൂരമര്‍ദനം. പത്താം ക്ലാസിലെ 15 വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ വെച്ച് കുട്ടിയെ മര്‍ദിച്ചത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടുകൂടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വീട്ടില്‍ വിളിച്ച് സ്‌കൂള്‍ അധികൃതര്‍ കാര്യം പറഞ്ഞതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളില്‍ ചെറിയൊരു അടിപിടി ഉണ്ടായെന്നും മകന് മറ്റൊരു വസ്ത്രവുമായി സ്‌കൂളിലേക്ക് എത്തണമെന്ന് മാത്രമാണ് അധികൃതര്‍ …

Read More »

മധ്യകേരളത്തില്‍ കനത്തമഴ മുന്നറിയിപ്പ്; അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തില്‍ വീണ്ടും മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ വ്യാപക മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട ഇടുക്കി കോട്ടയം ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പരക്കെ മഴക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറില്‍ 41 മുതല്‍ 61 കി.മീ. വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More »

കമൽ ഹാസ്സൻ കർണാടക വിട്ടുപിടിച്ചതിന് പിന്നിലെ കണക്ക്

കർണാടക തമിഴ്സിനിമയുടെ മാർക്കറ്റ് അല്ല തമിഴ് സിനിമകളുടെ ശരാശരി കലക്ഷൻ കന്നഡ നാട്ടിൽ മൊത്തം പിരിവിൻ്റെ 10 ശതമണം മാത്രമാണ്. തഗ് ലൈഫിന് ആദ്യ ആഴ്ച കർണാടകയിൽ പരമാവധി ഏഴു കോടി വരെയേ കലക്ഷൻ ഉണ്ടാവൂവെന്നാണ് കമൽ ഹാസ്സൻ്റെ കണക്കുകൾ ‘.ഇത് ഉപേക്ഷിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ഉലകനായകൻ. അങ്ങനെ കിട്ടുന്ന പബ്ളിസിറ്റി വാല്യു സിനിമക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് അദ്ദേഹം രജനികാന്തിൻ്റെ ജയിലറാണ് കന്നഡത്തിൽ ഏറ്റവും കൂടുതൽ പണം വാരിയത്. …

Read More »

ദേശീയപാത നിര്‍മാണത്തില്‍ അഴിമതി; കേന്ദ്രത്തില്‍ പരാതിപ്പെടാന്‍ മുഖ്യമന്ത്രിക്ക് പേടിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ദേശീയപാതാ നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എന്നാല്‍ അഴിമതിക്കെതിരെ പരാതിപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി മോദി സര്‍ക്കാരിന് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ച് നില്‍ക്കുകയാണ്. എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ദേശീയപാത കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ തകരുന്നത് കണ്ടിട്ടും ഞങ്ങള്‍ക്കൊരു പരാതിയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ദേശീയപാതയുടെ മേല്‍ അവകാശവാദമുന്നയിച്ച ആരേയും ഇപ്പോള്‍ കാണാന്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത …

Read More »

‘ആരെയെങ്കിലും പിടിച്ച് അതിഥിയാക്കുകയാണോ വേണ്ടത്’; സ്‌കൂളിനെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്‌സോ കേസ് പ്രതി മുകേഷ് എം. നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ നടപടി തെറ്റാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി ശിവന്‍കുട്ടി. ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞു. പ്രധാനാധ്യാപകനും അധ്യാപകര്‍ക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. ആരെയും കയറ്റി സ്‌കൂളിലെ …

Read More »

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാപിഴവ് വരുത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്നാണ് കണ്ടെത്തിയത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിനു മാറി നല്‍കുകയായിരുന്നു. ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്ക് കാഴ്ചക്ക് മങ്ങലുണ്ടായപ്പോഴാണ് ചികിത്സ തേടിയത്. ഒരുമാസമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചത്.ശസ്ത്രക്രിയക്ക് …

Read More »