Tuesday , July 8 2025, 10:57 pm

മലപ്പുറം വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിര്‍ത്തിവെച്ചു

മലപ്പുറം: വലിയപറമ്പ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. പാതമണ്ണിലേക്ക് താഴ്‌ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. നേരത്തെ വിള്ളല്‍ കണ്ടെത്തിയ കൂരിയാട് ദേശീയപാതയുടെ തൊട്ടടുത്താണ് വലിയപറമ്പ്. പാത മണ്ണിലേക്ക് താഴ്ന്നതിന് പുറമേ സമീപത്ത് ചെറിയ വിള്ളലുകള്‍ കണ്ടത്തിയതായും നാട്ടുകാര്‍ പറഞ്ഞു. വലിയപറമ്പിലും അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂരിയാട് മാത്രമായിരുന്നു വിദഗ്ദ സമിതി പരിശോധന നടത്തിയിരുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേശീയപാതകളിലെ വിള്ളലുമായി ബന്ധപ്പെട്ട് ചര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Comments