കല്‍പറ്റ: ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ മാത്രല്ല, കേരളത്തിന്റെയാകെ ജാതകം തിരുത്തിയെഴുതുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ദുര്‍ബല പ്രദേശത്തുകൂടി നിര്‍മിക്കുന്ന തുരങ്കപാതയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ സംഘടനകളോ ആവശ്യപ്പെട്ടതല്ല തുരങ്കപാത …
Read More »കാട്ടാന ഷോക്കേറ്റു ചരിഞ്ഞ നിലയില്‍
സുല്‍ത്താന്‍ ബത്തേരി: വൈദ്യുത കമ്പിവേലിയില്‍നിന്നു ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കാട്ടാനയെ കണ്ടെത്തി. 35 വയസ് മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മുത്തങ്ങ മുറിയംകുന്ന് വയലില്‍ ബുധനാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തി കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച താത്കാലിക വേലിയിലെ കമ്പി കാലില്‍ കുരുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം. നിരവധി കുടുംബങ്ങള്‍ കൃഷി ചെയ്യുന്നതാണ് വയല്‍. ആനശല്യമുള്ളതിനാല്‍ കര്‍ഷകന്‍ താത്കാലിക വേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിലുള്ള വീട്ടില്‍നിന്നാണ് വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നതെന്നാണ് സൂചന.വന്യജീവി …
Read More »വാട്‌സ്ആപ്പ് പൂട്ടിക്കുമോ; വെല്ലുവിളിയായി എക്‌സ് ചാറ്റുമായി മസ്‌ക്
വാട്സ്ആപ്പ്, ടെലഗ്രാം എന്നിവക്ക് വെല്ലുവിളിയുമായി പുതിയൊരു മെസഞ്ചറുമായി ഇലോണ്‍ മസ്‌ക്. എക്‌സ് ഉപയോക്താക്കള്‍ക്കായി എക്‌സ് ചാറ്റാണ് ആരംഭിച്ചത്. ബിറ്റ്കോയിന്‍-സ്‌റ്റൈല്‍ എന്‍ക്രിപ്ഷന്‍, വാനിഷിങ് മെസേജ്, ക്രോസ്-പ്ലാറ്റ്ഫോം ഓഡിയോ, വീഡിയോ കോളുകള്‍ എന്നീ ഫീച്ചറുകളാണ് എക്സ്ചാറ്റില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ എക്സ്ചാറ്റ് പരീക്ഷണ ഘട്ടത്തിലാണെന്നും വരും ദിവസങ്ങളില്‍ ഇത് ഉപയോക്താക്കളിലേക്ക് എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
Read More »സതീശനെ മാറ്റണം,ആഭ്യന്തരം വേണം; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും വേണമെന്നും വി.ഡി. സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യു.ഡി.എഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ന് രാവിലെ ഒമ്പതുമണിവരെയും യു.ഡി.എഫിന്റെ വേണ്ടപ്പെട്ട നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ …
Read More »രാജ് ഭവനില്‍ ആര്‍.എസ്.എസുകാരുടെ ഭാരതമാവ്;പരിസ്ഥിതി ദിനാഘോഷം ഉപേക്ഷിച്ച് കൃഷിമന്ത്രി
തിരുവനന്തപുരം: ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലി രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി.പ്രസാദ്. രാജ്ഭവനില്‍ ഉണ്ടായിരുന്നത് ആര്‍.എസ്.എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെന്ന് മന്ത്രി ആരോപിച്ചു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം ആയിരുന്നില്ല അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം മാറ്റാന്‍ കൃഷിവകുപ്പ് അഭ്യര്‍ഥിച്ചെങ്കിലും ഗവര്‍ണര്‍ അത് തള്ളി. ഇതോടെ പരിപാടി സെടക്രട്ടേറിയറ്റിലേക്ക് മാറ്റി.
Read More »മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിലാണ് പൊലീസ് …
Read More »രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു; കേരളത്തില്‍ 1478
ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. കേരളത്തില്‍ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 1478 ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മഹാരാഷ്ട്രയില്‍ മൂന്ന് മരണവും, ദല്‍ഹിയിലും കര്‍ണാടകയിലും രണ്ട് വീതം മരണവുമാണ് റിപോര്‍ട്ട് ചെയ്തത്. കോവിഡ് അതിവേഗം വര്‍ധിക്കുന്നതിനിടെ …
Read More »പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദനമേറ്റത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂള്‍ പരിസരത്താണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. നേരത്തേയുണ്ടായ പ്രശ്‌നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ …
Read More »ആര്‍.സി.ബി വിജയാഘോഷത്തിനിടെ മരിച്ചത് 11 പേര്‍; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായത് വന്‍ ദുരന്തം. ബുധനാഴ്ച സ്റ്റേഡിയത്തില്‍ നടന്ന ആരാധകരുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് പതിനൊന്ന് പേര്‍. ഇതില്‍ പത്ത് പേരെയും നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരു സ്വദേശികളായ ഭൂമിക് (20), സഹന (19), പൂര്‍വ ചന്ദ് (32) , ചിന്മയ് (19), ദിവാന്‍ഷി (13), ശ്രാവണ്‍ (20), ശിവലിംഗ് (17), മനോജ് …
Read More »ഒരു സെക്കൻഡിൽ 10 ലക്ഷം ഗിഗാബൈറ്റ്സ് സ്പീഡ് ഇൻ്റർനെറ്റ് വേഗതയിൽ വിപ്ളവം
ജപ്പാൻ വേറൊരു ലോക റെക്കോഡിലേക്ക് . ഇൻ്റർനെറ്റ് വേഗതയിലാണ് ഇത്തവണത്തെ ഏഷ്യൻ കുതിപ്പ് . ഒരു സെക്കൻഡിൽ 1.02 പെറ്റാ ബിറ്റ്സ്. 10 ലക്ഷം ഗിഗാബൈറ്റ്സിന് തുല്യമാണിത്.1808 കിലോമീറ്ററിൽ ഏറ്റക്കുറച്ചിലുകള്ളില്ലാതെ ഒരേ വേഗതയിൽ ഇൻ്റർനെറ്റ് ലഭിക്കും. അതിസൂക്ഷമമായ ഫൈബർ ലൈനിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.0.125 മില്ലി മീറ്റർ കനമുള്ള ഫൈബർ . 6 ജിയിലേക്കുള്ള കുതിച്ചു ചാട്ടമാണിത്.
Read More »