തിരുവനന്തപുരം: ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലി രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി.പ്രസാദ്. രാജ്ഭവനില്‍ ഉണ്ടായിരുന്നത് ആര്‍.എസ്.എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെന്ന് മന്ത്രി ആരോപിച്ചു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം ആയിരുന്നില്ല അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം മാറ്റാന്‍ കൃഷിവകുപ്പ് അഭ്യര്‍ഥിച്ചെങ്കിലും ഗവര്‍ണര്‍ അത് തള്ളി. ഇതോടെ പരിപാടി സെടക്രട്ടേറിയറ്റിലേക്ക് മാറ്റി.
Comments
DeToor reflective wanderings…