ജെയ്ക് തോമസ് 97 ലായിരുന്നു വെട്ടി നിരത്തൽ സമരം .കുട്ടനാടൻ വയലേലകളെ സംരക്ഷിക്കാൻ വി എസ് നേതൃത്വം കൊടുത്ത ഭൂസമരം . 2006ൽ മുഖ്യമന്ത്രിയായപ്പോൾ വി.എസ് നിയമം കൊണ്ടുവന്നു . നെൽവയൽ , തണ്ണീർത്തട സംരക്ഷണ നിയമം . 2016 ൽ പിണറായി ഭേദഗതി കൊണ്ടുവന്നു. ഫീസടച്ച് വയലുകൾ നികത്താം. ഇതിലൊരു രാഷ്ട്രീയമുണ്ട്. കേരളത്തിലെ സി.പി.എമ്മിൻ്റെ കഥയും കഥാശേഷവുമുണ്ട് .ഒന്ന് ജനാഭിമുഖ്യമായി നിന്നത്. മറ്റൊന്ന് പൗരപ്രമുഖരെ ചേർത്ത് നിറുത്തുന്നത്.. ഇതിലൊരു …
Read More »വിഎസിന് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനു വേണ്ടി വിശ്രമമില്ലാത്ത ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു വിഎസ് എന്ന് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു. പാവപ്പെട്ടവരുടേയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും പോരാളിയായിരുന്നു വിഎസ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ധീരമായ തീരുമാനങ്ങളെടുത്ത ആളാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.
Read More »ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം: ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ 22ന് തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുടമകള്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധനക്കാര്യത്തില്‍ 29ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം. യോഗത്തില്‍ ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയും പങ്കെടുക്കും. തുടര്‍ന്നാകും വിഷയത്തില്‍ തീരുമാനമെടുക്കുക. പിസിസി ഒരു മാസത്തേക്ക് …
Read More »സംസ്ഥാനത്ത് നാളെ പൊതു അവധി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് ആദരസൂചകമായി നാളെ (ചൊവ്വ) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നാളെ അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
Read More »സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ്സ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നതില്‍ അനുകൂല തീരുമാനം എടുക്കുക, ഇ ചലാന്‍ വഴി പോലീസ് അനാവശ്യമായി പിഴയീടാക്കി ബസ്സുകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം ബസ് …
Read More »വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ
തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.20ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വി.എസിന്റെ ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ …
Read More »ഇന്റര്‍നെറ്റ് ഇല്ലാതെയും വൈറസ്ബാധ: ഭീഷണിയായി മമോണ റാന്‍സംവെയര്‍
കമ്പ്യൂട്ടറുകള്‍ ഓഫ്‌ലൈന്‍ മോഡിലുള്ളപ്പോള്‍ വൈറസ് കയറില്ലെന്നത് നേരത്തേയുള്ള വിശ്വാസമാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് കണക്ട് ചെയ്തില്ലെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഡൈവൈസുകളുമെല്ലാം സുരക്ഷിതമാണെന്ന വിശ്വാസമാണ് ആളുകള്‍ക്ക്. എന്നാല്‍ ഈ വിശ്വാസത്തെ പാടേ തള്ളിക്കളയുന്നതാണ് പുതിയതരം ‘മമോണ റാന്‍സംവെയര്‍’ എന്ന വൈറസ്. ഓഫ്‌ലൈനിലും ഇവ ഡിവൈസുകളെ ബാധിക്കുമെന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ദര്‍ നല്‍കുന്ന സൂചന. ഓഫ്‌ലൈനില്‍ തന്നെ ആക്ടീവ് ആകുന്നതും റൂട്ട് മായ്ച്ചു കളയാനും കഴിവുള്ള ഈ വൈറസിനെ കണ്ടുപിടിക്കല്‍ അതീവ ദുഷ്‌കരമാണ്. റിമോട്ട് …
Read More »‘ആരും കൊതിച്ചു പോകും.. സത്യമായിട്ടും.!’ ഹിറ്റായി മോഹന്‍ലാല്‍ പരസ്യം
‘ആരും കൊതിച്ചു പോകും.. സത്യമായിട്ടും.!’ കേള്‍ക്കുമ്പോള്‍ ഒരു സിനിമ ഡയലോഗുപോലെ തോന്നാം. എന്നാല്‍ ഇതൊരു പരസ്യ വാചകമാണ്. തുടരും സിനിമയ്ക്ക് ശേഷം ചിത്രത്തിലെ നായകനും വില്ലനും ഒരുമിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രെന്‍ഡിങ് വിഷയങ്ങളിലൊന്ന്. ജ്വല്ലറി രംഗത്തെ പുത്തന്‍ രാജ്യാന്തര ശൃംഖല വിസ്‌മേര ജുവല്‍സിന്റെ പരസ്യത്തിലാണ് മോഹന്‍ലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ച് ഒരു തകര്‍പ്പന്‍ ഹിറ്റ് കാഴ്ചക്കാര്‍ക്കായി സമ്മാനിച്ചത്. പരമ്പരാഗത സ്വര്‍ണ പരസ്യ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ …
Read More »24 വരെ മഴ തുടരും; കേരളതീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 വരെ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് 22 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ 23 വരെയു ലക്ഷദ്വീപ് തീരങ്ങളില്‍ 24 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പിലുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് 9.78 ലക്ഷം പേര്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 9.78 ലക്ഷം പേര്‍. 2020 തദ്ദേശ തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. ഇക്കൊല്ലം വാര്‍ഡ് വിഭജനത്തിനു ശേഷം പുതിയ പോളിങ് സ്‌റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂണ്‍ 30 നു തയ്യറാക്കിയ പട്ടികയില്‍ 2,66,78,256 (2.66 കോടി) വോട്ടര്‍മാരാണുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം നാലര വര്‍ഷത്തിനിടെ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായത് …
Read More »