ഡോ. എം.സി.വസിഷ്ഠ് ആധുനിക ഇന്ത്യാ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ് ജൂണ്‍ 25. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ ദിവസമാണിത്. 1983 ജൂണ്‍ 25 ന് ഇന്ത്യ കിരീടം നേടുമ്പോള്‍ എട്ടു ടീമുകള്‍ മാത്രമേ ആ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നുള്ളൂ. സിംബാബ്വെ ആദ്യമായിട്ടായിരുന്നു ലോകകപ്പ് കളിക്കുന്നത്. ശ്രീലങ്ക ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലരുമായിരുന്നു. പിന്നെയുള്ള ആറു ടീമുകളില്‍ ഏറ്റവും കരുത്തര്‍ വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും. ന്യൂസിലന്‍ഡിന് പിറകെ ശരാശരി ടീമുകളായ ആസ്ട്രേലിയയും പാകിസ്ഥാനും. ആറു ടീമുകളില്‍ …
Read More »ശുഭാംശു ശുക്ള ഇന്ന് പുറപ്പെടും
പലവട്ടം മാറ്റി വെച്ച ബഹിരാകാശ യാത്ര ഇന്നാണ്. ഇന്ത്യൻ സമയം 12.01 ന് ഫ്ളോറിഡിയിലെ നാസ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശുവും സംഘവും പുറപ്പെടും. ആക്സിയം-4 ദൗത്യത്തിൽ ഹംഗറി, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ കൂടിയുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.30 ന് ബഹിരാകാശ നിലയത്തിലെത്തും. 14 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്ത് എത്തുന്നത്.
Read More »അനാർക്കലി പാട്ട് പാടുന്നു
‘ മുത്ത മഴൈ’യാണ് അനാർക്കലി മരക്കാർ പാടുന്നത്. മണിരത്നത്തിൻ്റെ തഗ് ലൈഫിൽ ദീ അല്ലെങ്കിൽ ദീക്ഷിത പാടിയാണ് തമിഴ് വെർഷനാണിത്. തെലുങ്കിലും ഹിന്ദിയിലും പാടിയത് ചിന്മയി ശ്രീപാദ. എ. ആർ റഹ്മാൻ ചിട്ടപ്പെടുത്തിയത്. ഈ പാട്ട് പാടുന്നതിൽ നിന്ന് എന്നെ തടയാൻ എനിക്ക് തന്നെ ആവുന്നില്ല എന്നാണ് പാട്ട് വീഡിയോയിക്ക് താഴെ അനാർക്കലിയുടെ അടിക്കുറിപ്പ്. ഞാൻ ഇവിടെ ഉണ്ടെന്ന് ആരാധകരെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
Read More »ഇന്നും കാറ്റും മഴയും
ആലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നേക്ക് യെല്ലോ അലെർട്ട് . മിതമായി മഴ പെയ്യും. 50 കിലോമീറ്റർ വേഗതയിൽ കാറ്റും. പരമ്പരാഗത കാലവർഷ സ്വഭാവത്തിലാവും മഴ . സംസ്ഥാനത്ത് ഒരിടത്തും ദുരന്ത സാധ്യതയില്ല.
Read More »പി.വി അൻവർ വോട്ട് കട്ടർ ,കേരള ഒവൈസി
ബിൻസി പാലത്ത് ജയപരാജങ്ങളുടെ തുലാസിലാടുന്ന മുന്നണികളിൽ ഒന്നിനെ മൂലയ്ക്കാക്കാൻ അവതരിക്കുന്നവരാണ് വോട്ട് കട്ടർമാർ . അവർക്ക് വിശേഷാൽ ഗുണമൊന്നുമുണ്ടാവില്ല .എന്നാൽ , ആവതുള്ള സ്ഥാനാർത്ഥികളുടെ വിജയവോട്ടുകൾ തൂഫാനാക്കി തോൽപ്പിക്കാൻ ഇവർക്കാവും. തരാതരം എത് മുന്നണിക്ക് വേണ്ടിയും ഇടപെടും. ബീഹാറിൽ ഒവൈസി ചെയ്തത് ഇതാണ് . മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ശ്രമിച്ചതും അതാണ് .ഹൈദരാബാദുകാരനാണ്. അവിടെ നല്ല സ്വാധീനമുണ്ട് .ദേശീയ മോഹങ്ങൾ കയറി പിടിച്ചപ്പോഴാണ് വടക്കെ ഇന്ത്യ പിടിച്ചത്. ന്യൂനപക്ഷ സംരക്ഷണം തന്നെ …
Read More »ജെ.എസ്.കെ.യ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs കേരളക്ക് പ്രദര്‍ശനാനുമതി വൈകുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടില്‍ കേന്ദ്ര സെന്‍സര്‍ബോര്‍ഡ് തുടരുന്നതിനിടെയാണ് നടപടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും.
Read More »ബേപ്പൂരില്‍ യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം
കോഴിക്കോട്: ബേപ്പൂരില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ബേപ്പൂര്‍ സ്വദേശി അനന്തുവിനാണ് മര്‍ദനമേറ്റത്. എ്.ഐ അടക്കം നാല് പാര്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചതിന് പൊസീസ് സ്റ്റേഷനില്‍ കൊണ്ടുപോയെന്നാണ് അനന്തു പറയുന്നത്. കഞ്ചാവ് കൈവശം വെച്ചെന്ന് കാട്ടി അനന്തുവിനെതിരെ ബേപ്പൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.
Read More »പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ്; 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തെറ്റ്
തിരുവനന്തപുരം: സ്‌കൂളുകളില്‍ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ് കണ്ടെത്തി. 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. മേയ് 22ന് പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ വീഴ്ചയെ തുടര്‍ന്നാണ് പിഴവ് സംഭവിച്ചതെന്നും ഇന്നും നാളെയുമായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം …
Read More »ആദിവാസികളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്
തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ആദിവാസികളെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേസ്. സിനിമയുടെ പ്രീ റിലീസ് ഇവെന്റില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാര്‍ നായക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 നാണ് പൊലീസ് കേസ് എടുത്തത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പ്രസ്താവനക്കിടെയാണ് നടന്‍ ആദിവാസി സമൂഹത്തെ പരാമര്‍ശിച്ചത്. 500 വര്‍ഷം മുന്‍പ് ഗോത്രജനവിഭാഗങ്ങള്‍ …
Read More »സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ല; കൊയിലാണ്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം
കോഴിക്കോട്: കൊയിലാണ്ടിയിലെ കെ.പി.എം.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ലെന്ന് പറഞ്ഞ് കുട്ടിയെ മര്‍ദിച്ചെന്ന് രക്ഷിതാവ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും …
Read More »