തിരുവനന്തപുരം: സ്‌കൂളുകളില്‍ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ് കണ്ടെത്തി. 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. മേയ് 22ന് പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ വീഴ്ചയെ തുടര്‍ന്നാണ് പിഴവ് സംഭവിച്ചതെന്നും ഇന്നും നാളെയുമായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Comments
DeToor reflective wanderings…