Friday , August 1 2025, 3:24 am

jacob thomas

‘ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളേണ്ട’; സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളാനല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ അഷ്‌റഫ് പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ കൂടെയായ ടി. കെ അഷ്‌റഫ് ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെ എതിര്‍ത്തത്. അധ്യാപകനെന്ന നിലയില്‍ പദ്ധതിയുടെ ഭാഗമാകില്ലെന്നും തന്റെ മകനെ ഇതില്‍ പങ്കെടുപ്പിക്കില്ലെന്നും ടി. കെ അഷ്‌റഫ് പറഞ്ഞു.    

Read More »

കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ; മാവൂര്‍, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ കാരശ്ശേരി ,മാവൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലങ്ങള്‍ക്ക് അംഗന്‍വാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു. അതേസമയം,ശക്തമായ മഴ തുടരുന്നതിനാല്‍ എറണാകുളം,തൃശൂര്‍ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.  

Read More »

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയില്‍; നാളെ ഡാം തുറന്നേക്കും; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നതിനിടെ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ല ഭരണകൂടത്തിന് തമിഴ്‌നാട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

Read More »

തടവുകാര്‍ക്ക് പരോളിന് അപേക്ഷിക്കാന്‍ ഇനി ഓണ്‍ലൈന്‍ സംവിധാനം

കൊച്ചി: ജയിലിലെ തടവുകാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനും പരോള്‍ അപേക്ഷ നല്‍കാനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഹൈകോടതിയിലെ കേസ് മാനേജിങ് സംവിധാനവും ജയില്‍ വകുപ്പിന്റെ ടെക്‌നിക്കല്‍ സെല്ലും സഹകരിച്ചാണ് സംസ്ഥാനത്തെ 57 ജയിലുകളിലും സംവിധാനം നിലവില്‍ വന്നത്. ഇതിന്റെ പ്രവര്‍ത്തനം ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ജയിലുകളില്‍ കൊണ്ടുവരുന്നത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് ജയിലിലും ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയത്.

Read More »

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലും 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 27 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂർ‌, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലുമാണ് അവധി. നിലമ്പൂരിൽ ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കുമാണ് അവധി .

Read More »

പണമിരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ വീണു; കണ്ണൂരില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി രൂപ

കണ്ണൂര്‍: പണമിരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ കണ്ണൂരിലെ ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂര്‍ സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. വാട്‌സ്ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചതാണ് ഡോക്ടര്‍ക്ക് പണിയായത്. പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു സന്ദേശം. വാട്ട്‌സ്ആപ്പില്‍ ലഭിച്ച അക്കൗണ്ടില്‍ പലതവണയായി പണം നിക്ഷേപിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ കണ്ണൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.    

Read More »

വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം; ചൂരല്‍മലയിലെ നാട്ടുകാര്‍ക്കെതിരെ കേസ്

കല്‍പ്പറ്റ: വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. ബുധനാഴ്ച ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയില്‍ …

Read More »

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് ആഗോളമായി 17 മരുന്ന് നിർമാണകമ്പനികളുടെ കാൻസർ ചികിത്സാ മരുന്നുകളാണ് നിലവാരമില്ലാത്തതായി ലാബ് പരിശോധനയിൽ കണ്ടെത്തിയത് .ഇതിൽ 16 ഉം ഇന്ത്യൻ കമ്പനികളാണ്. ബ്രെസ്റ്റ് ,ലുക്കീമിയ ഓവറി കാൻസറുകളക്കടക്കമുള്ളവയ്ക്കുള്ള കിമോ തെറാപ്പി മരുന്നുകളാണ് ഈ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്നത് . ഇവ വ്യാപകമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് . ഉദ്ദേശിച്ച ഫലമില്ലാതെ മാരകമായ പാർശ്വഫലങ്ങളാണ് ഈ …

Read More »

ഹിമാചലില്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം; പത്തിലധികം പേരെ കാണാതായി

ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ കനത്ത മഴയും മേഘവിസ്‌ഫോടനവും. പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. കാംഗ്ര ജില്ലയില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. പത്തിലധികം പേരെ കാണാതായി. കുളുവില്‍ മൂന്നുപേര്‍ ഒഴുക്കില്‍പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.  

Read More »

വരുന്നു അതി ശക്തമായ മഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് മണിക്കൂര്‍ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

Read More »