കല്‍പ്പറ്റ: വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. ബുധനാഴ്ച ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
Comments
DeToor reflective wanderings…