Wednesday , July 30 2025, 6:03 pm

detoor22@gmail.com

ചായകുടിക്കാന്‍ തോന്നിയത് കുടുംബത്തിനു രക്ഷയായി; പുറത്തിറങ്ങിയതിനു പിന്നാല കാറിനു തീപിടിച്ചു

വൈത്തിരി: മൈസൂരുവില്‍നിന്നു മലപ്പുറം വേങ്ങൂരിലേക്കു കാറില്‍ മടക്കയാത്രയ്ക്കിടെ വയനാട്ടിലെ ലക്കിടിയിലെത്തിയപ്പോള്‍ ചായകുടിക്കാന്‍ തോന്നിയത് ഒരു കുടുംബത്തിനു രക്ഷയായി. പുറത്തിറങ്ങിയതിനു പിന്നാലെ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. വേങ്ങര സ്വദേശി മന്‍സൂര്‍, ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരാണ് കെഎല്‍ 65 ഇ 2500 നമ്പര്‍ നിസാന്‍ ടെറാനോ കാറില്‍ യാത്ര ചെയ്തിരുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ലക്കിടിയില്‍ നിര്‍ത്തി കുടുംബം പുറത്തിറങ്ങിയപ്പോഴാണ് കാറില്‍ തീ കണ്ടത്. വൈകാതെ വാഹനം പൂര്‍ണമായും കത്തിനശിച്ചു. അഗ്നി-രക്ഷാസേനയാണ് …

Read More »

സാന്ദ്ര രവീന്ദ്രന്‍ എസ്.എഫ്.എ വയനാട് ജില്ലാ സെക്രട്ടറി

കല്‍പറ്റ: എസ്.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റായി എം.എസ്.ആദര്‍ശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: അധീന ഫ്രാന്‍സിസ്, സി.ആര്‍.വിഷ്ണു, അക്ഷയ് പ്രകാശ്(വൈസ് പ്രസിഡന്റുമാര്‍),അപര്‍ണ ഗൗരി, കെ.എസ്.മുഹമ്മദ് ഷിയാസ്, ഇ.എ.സായന്ത്(ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി.അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി(സെക്രട്ടേറിയറ്റ് അംഗങ്ങള്‍). സംഘടനയുടെ ജില്ലാ കണ്‍വന്‍ഷനിലായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റി അംഗം അപര്‍ണ ഗൗരി അധ്യക്ഷത വഹിച്ചു. സാന്ദ്ര രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിന്‍രാജ്, അഡ്വ.പി.അക്ഷര, സെക്രട്ടേറിയറ്റ് …

Read More »

ബിബിസി ഇനി ഡിജിറ്റലിലേക്ക്: ടിവി ചാനലുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു

ഡിജിറ്റല്‍ രംഗത്തേക്ക് വന്‍ മാറ്റത്തിനൊരുങ്ങി ബിബിസി. 2030 ഓടെ ബിബിസി എല്ലാ പരമ്പരാഗത ടെലിവിഷന്‍ ചാനലുകളും അടച്ചുപൂട്ടുമെന്നും പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമെന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ബിബിസി സാറ്റ്‌ലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം എച്ച്ഡി പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തങ്ങളുടെ പഴയ ടെലിവിഷന്‍ പ്രേക്ഷകരില്‍ 25 ശതമാനത്തില്‍ …

Read More »

വയനാടിനെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍

കല്‍പറ്റ: വയനാടിനെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ നിര്‍മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 10 ജൈവവൈവിധ്യ പാര്‍ക്കുകളാണ് നിര്‍മിക്കുന്നത്. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി നൂല്‍പ്പുഴ കലൂര്‍ പുഴയോരം, നേന്‍മേനി താളൂര്‍ ചിറ, മീനങ്ങാടി പുറക്കാടി), പുല്‍പള്ളി മുണ്ടക്കുറ്റിക്കുന്ന്, തിരുനെല്ലി തൃശിലേരി, എടവക വാളോരി, പൊഴുതന ആനോത്ത് , വെങ്ങപ്പള്ളി ഓടമ്പംപൊയില്‍, മേപ്പാടി കശ്മീര്‍, വൈത്തിരി ടൗണ്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 28 ജൈവവൈവിധ്യ പാര്‍ക്കുകളാണ് …

Read More »

വനത്തില്‍ സെന്ന നിര്‍മാര്‍ജനം, വയല്‍ പരിചരണം; പട്ടികവര്‍ഗ തൊഴിലാളികളെ ഉപയോഗപ്പെടുത്തും

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലടക്കം നൈസര്‍ഗിക വനത്തിന്റെ നാശത്തിന് കാരണമാകുന്ന അധിനിവേശ ഇനം സസ്യമായ സെന്നയുടെ(മഞ്ഞക്കൊന്ന)നിര്‍മാര്‍ജനത്തിനും കാടിനകത്ത് വയല്‍ പരിചരണത്തിനും വനം-വന്യജീവി സംരക്ഷണ വകുപ്പ് പട്ടികവര്‍ഗ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്റെ അധ്യക്ഷതയില്‍ ബത്തേരി ഫോറസ്റ്റ് ഐ.ബിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. സെന്ന നിര്‍മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കും. ജില്ലയിലെ വന്യജീവി പ്രശ്‌നം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച …

Read More »

ഗതാഗത കുരുക്കിന്‌ പരിഹാരമായി ചെറുവണ്ണൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിന്റെ പ്രവേശന കവാടമായ ചെറുവണ്ണൂരില്‍ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ നിര്‍വഹിക്കും. നഗരത്തിലെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിനായി സ്‌ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 89 കോടി ചെലവില്‍ സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ മേല്‍പാലം നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന 700 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള നാലുവരി മേല്‍പ്പാലത്തിന്റെ ഇരുഭാഗത്തും 5.5 …

Read More »

അര്‍ജന്റീന ടീം കേരളത്തില്‍ വരില്ലെന്ന പ്രചാരണത്തില്‍ ദുഷ്ടലാക്ക്: ആന്റോ അഗസ്റ്റിന്‍

കല്‍പറ്റ: വിഖ്യാത ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കില്ലെന്ന പ്രചാരണത്തില്‍ കാമ്പില്ലെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. വയനാട് വാഴവറ്റയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസിയും ടീമും കേരളത്തില്‍ കളിക്കില്ലെന്ന പ്രചാരണത്തിനു പിന്നില്‍ ദുഷ്ടലാക്കുണ്ട്. അര്‍ജന്‍ീന ടീമിന്റെ കേരള പര്യടനത്തിന് ആവശ്യമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പൂര്‍ത്തിയാക്കിവരികയാണ്. മെസിയും ടീമും കേരളത്തില്‍ കളിക്കണമോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് …

Read More »

മലയോരഹൈവേ നിര്‍മാണ തര്‍ക്കം; റോഡ് അളക്കുന്നത് വൈകുന്നു

ചക്കിട്ടപാറ: പെരുവണ്ണാമൂഴി – ചക്കിട്ടപാറ – ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിര്‍മാണത്തില്‍ ഉയര്‍ന്നിരിക്കുന്ന അതിര് നിര്‍ണയ പ്രശ്‌നം പരിഹരിക്കുവാന്‍ താലൂക്ക് സര്‍വേയറെ കൊണ്ട് റോഡ് അളക്കുന്ന നടപടി വൈകുന്നു. ഇതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ. ജി. ഭാസ്‌കരന്‍ (സിപിഎം) ചെയര്‍മാനും, റെജി കോച്ചേരി (കോണ്‍ഗ്രസ്) കണ്‍വീനറുമായി സപ്പോര്‍ട്ടിംഗ് കമ്മിറ്റിക്കു രൂപവും നല്‍കിയിരുന്നു. പഞ്ചായത്തു ഭരണ സമിതിയും സപ്പോര്‍ട്ടിംഗ് കമ്മിറ്റിയും മൗനത്തിലാണ്. ഹൈവേ പ്രവര്‍ത്തി ചക്കിട്ടപാറ ടൗണില്‍ ആഴ്ചകളായി …

Read More »

പഞ്ചഗുസ്തി താരങ്ങളെ അനുമോദിച്ചു

കല്‍പറ്റ: ന്യൂഡല്‍ഹിയില്‍ നടന്ന 23-ാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡലുകള്‍ രാജ്യത്തിനുവേണ്ടി നേടിയ വയനാട് സ്വദേശികളായ താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ അനുമോദിച്ചു. 50 കിലോഗ്രാം സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ എലയ്ന്‍ ആന്‍ നവീന്‍, 50 കിലോഗ്രാം സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ എ.പി.സൂര്യനന്ദന്‍, 75 കിലോഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോഗ്രാം …

Read More »

ഷാജി എന്‍. കരുണ്‍ അനുസ്മരണം നടത്തി

കല്‍പറ്റ: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിനെ പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ഓര്‍മകളുടെ പിറവി എന്ന പേരില്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം പി.ടി.സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. …

Read More »