Thursday , March 5 2026, 5:10 pm

Tag Archives: wayanad

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

സുല്‍ത്താന്‍ ബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുളം പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ വിശ്വനാഥന്റെ ഭാര്യ പ്രേമകുമാരിക്കാണ്(54)പരിക്കേറ്റത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലുള്ള പാമ്പ്ര എസ്റ്റേറ്റിലെ വഴിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാപ്പി കവാത്തുജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പമ്പ്രയില്‍ ബസിറങ്ങി എസ്റ്റേറ്റിലെ വഴിയിലൂടെ ഓര്‍ക്കടവിലേക്ക് പോകുമ്പോഴാണ് പ്രേമകുമാരിയെ കാട്ടുപോത്ത് ആക്രമിച്ചത്. കഴുത്തിന് പരിക്കേറ്റ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ …

Read More »

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം: ടൗണ്‍ഷിപ്പിനു 351 കോടിയുടെ ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കി. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ 2025ഏപ്രില്‍ 11ലെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ കൈമാറിയ നടപടി മന്ത്രിസഭ സാധൂകരിച്ചു. കരാര്‍ ഒപ്പുവയ്ക്കുന്ന …

Read More »

വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കുന്നു

ചീരാല്‍(വയനാട്): 300 ഏക്കര്‍ വരുന്ന വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കി. പുലി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയ ഇനം വന്യജീവികള്‍ എസ്റ്റേറ്റിലെ ‘വനത്തില്‍’ തങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റിലെ മഞ്ഞക്കുന്ന് ഭാഗമാണ് കാടുമൂടിയത്. എസ്റ്റേറ്റിനടുത്താണ് കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ വന്യജീവി ശല്യം കലശലാണ്. മഞ്ഞക്കുന്നിനടുത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട് വെട്ടിത്തെളിക്കാന്‍ വേടന്‍കോട് എസ്റ്റേറ്റ് മാനേജ്‌മെന്റിന് …

Read More »

ദുരന്തബാധിതരോടും തൊഴിലാളികളോടും അവഗണന: യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് 16ന്

കല്‍പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 16ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കാബിനറ്റ് തീരുമാനിച്ചിട്ടും പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് ദിനബത്ത ലഭിക്കുന്നില്ല. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക യഥാസമയം അനുവദിക്കുന്നില്ല. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിലും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നടപടി വൈകുകയാണ്. തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്നു ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നീക്കം നടക്കുകയാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. …

Read More »

വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടി: വയനാട് പിലാക്കാവിനു സമീപം വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി. ഊന്നുകല്ലിങ്കല്‍ കുമാരന്റെ ഭാര്യ ലീലയെയാണ്(77)മണിയന്‍കുന്ന് വനമേഖലയില്‍ ഇന്നു രാവിലെ ഒമ്പതരയോടെ വനസേനാംഗങ്ങള്‍ കണ്ടെത്തിയത്. 12ന് വൈകുന്നേരം നാലോടെയാണ് ലീലയെ വീട്ടില്‍നിന്നു കാണാതായത്. 200 മീറ്ററോളം അകലെയുള്ള ഇഞ്ചിത്തോട്ടത്തില്‍ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. തിരികെ എത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും വനപാലകരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വനം വകുപ്പ് സ്ഥാപിച്ച രണ്ട് ക്യാമറകളില്‍ ലീല കാട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. …

Read More »

നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി

കൽപറ്റ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. വയനാട്ടിലെ കമ്പളക്കാട് ഇന്നു രാവിലെയാണ് സംഭവം. നിർത്തിയിട്ട ബസ് സ്റ്റാർട്ടുചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല. ജീവനക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.

Read More »

വയനാട് തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു

കല്‍പറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു. മലപ്പുറം എരഞ്ഞിമങ്ങാട് അകമ്പാടം നിഷ്മയാണ്(23) മരിച്ചത്. ടെന്റിലുണ്ടായിരുന്ന കോഴിക്കോട് മീഞ്ചന്ത കാട്ടില്‍ അഖിലിന്(29) പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. 900 വെഞ്ചേഴ്‌സ റിസോര്‍ട്ടിലെ തടി ഉപയോഗിച്ചു നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മേപ്പാടി അരപ്പറ്റ നസീറ നഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിഷ്മയുടെ മരണം സ്ഥിരീകരിച്ചത്. അഖില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നിഷ്മ ഉള്‍പ്പെടുന്ന …

Read More »

വയനാട് മഞ്ഞപ്പാറ ഭൂമി ഇടപാട്: ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ മഞ്ഞപ്പാറയില്‍ ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് കൈവശംവച്ച് നികുതിയടച്ചുവരുന്ന 40 സെന്റ് ഭൂമിയുടെ വില്‍പന വിവാദത്തില്‍. 9.62 ലക്ഷം രൂപ വില നിശ്ചയിച്ച് ഭൂമി രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ആധാരം ചെയ്തു നല്‍കിയത് അധികാരപ്പെട്ട വ്യക്തിയല്ലെന്നു കാണിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടും ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്കും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഭൂമി ആധാരം ചെയ്തു നല്‍കിയ കൊല്ലം …

Read More »

മാനന്തവാടിയില്‍ വൃദ്ധയെ കാട്ടില്‍ കാണാതായി ; തെരച്ചില്‍ നടത്തി വനംവകുപ്പും പോലീസും നാട്ടുകാരും

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും തണ്ടര്‍ബോള്‍ട്ടും രണ്ടുദിവസമായി കാട്ടില്‍ തെരച്ചിലിലാണ്. ഞായറാഴ്ച വൈകിട്ടാണ് മാനന്തവാടിയിലെ വനത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ലീലയെ കാണാതായത്. ലീല വനത്തിനുള്ളില്‍േക്ക് പോകുന്ന ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില്‍ ലീലയെ കണ്ട മേഖല …

Read More »

120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കല്‍പറ്റ: വയനാട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ 120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ബത്തേരി സ്വദേശി ലിയോ പോളിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലും വീട്ടിലുമാണ് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 10,000 രൂപ പിഴ ചുമത്തി. പൊതുസ്ഥലത്ത് മലിനജലം ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിനും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 6,000 രൂപ പിഴയിട്ടു. കല്ലൂര്‍ 67ലെ കോവിലകം ഫാമിലി കോര്‍ണര്‍ കള്ളുഷാപ്പ്, ഹോട്ടല്‍ വുഡ് പെക്കര്‍ എന്നീ സ്ഥാപനള്‍ക്കാണ് പിഴയിട്ടത്. …

Read More »