കല്‍പറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു. മലപ്പുറം എരഞ്ഞിമങ്ങാട് അകമ്പാടം നിഷ്മയാണ്(23) മരിച്ചത്. ടെന്റിലുണ്ടായിരുന്ന കോഴിക്കോട് മീഞ്ചന്ത കാട്ടില്‍ അഖിലിന്(29) പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. 900 വെഞ്ചേഴ്‌സ റിസോര്‍ട്ടിലെ തടി ഉപയോഗിച്ചു നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മേപ്പാടി അരപ്പറ്റ നസീറ നഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിഷ്മയുടെ മരണം സ്ഥിരീകരിച്ചത്. അഖില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നിഷ്മ ഉള്‍പ്പെടുന്ന സഞ്ചാരികളുടെ സംഘം തൊള്ളായിരംകണ്ടിയിലെത്തിയത്. നിഷ്മ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണെന്നാണ് വിവരം.
Comments
DeToor reflective wanderings…