Tuesday , July 15 2025, 3:59 am

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം: ടൗണ്‍ഷിപ്പിനു 351 കോടിയുടെ ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കി. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്.
എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ 2025ഏപ്രില്‍ 11ലെ
ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ കൈമാറിയ നടപടി മന്ത്രിസഭ സാധൂകരിച്ചു.
കരാര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മുന്‍കൂര്‍ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 20 കോടി രൂപ ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Comments