Tuesday , March 3 2026, 8:24 am

Tag Archives: wayanad

ചായകുടിക്കാന്‍ തോന്നിയത് കുടുംബത്തിനു രക്ഷയായി; പുറത്തിറങ്ങിയതിനു പിന്നാല കാറിനു തീപിടിച്ചു

വൈത്തിരി: മൈസൂരുവില്‍നിന്നു മലപ്പുറം വേങ്ങൂരിലേക്കു കാറില്‍ മടക്കയാത്രയ്ക്കിടെ വയനാട്ടിലെ ലക്കിടിയിലെത്തിയപ്പോള്‍ ചായകുടിക്കാന്‍ തോന്നിയത് ഒരു കുടുംബത്തിനു രക്ഷയായി. പുറത്തിറങ്ങിയതിനു പിന്നാലെ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. വേങ്ങര സ്വദേശി മന്‍സൂര്‍, ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരാണ് കെഎല്‍ 65 ഇ 2500 നമ്പര്‍ നിസാന്‍ ടെറാനോ കാറില്‍ യാത്ര ചെയ്തിരുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ലക്കിടിയില്‍ നിര്‍ത്തി കുടുംബം പുറത്തിറങ്ങിയപ്പോഴാണ് കാറില്‍ തീ കണ്ടത്. വൈകാതെ വാഹനം പൂര്‍ണമായും കത്തിനശിച്ചു. അഗ്നി-രക്ഷാസേനയാണ് …

Read More »

സാന്ദ്ര രവീന്ദ്രന്‍ എസ്.എഫ്.എ വയനാട് ജില്ലാ സെക്രട്ടറി

കല്‍പറ്റ: എസ്.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റായി എം.എസ്.ആദര്‍ശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: അധീന ഫ്രാന്‍സിസ്, സി.ആര്‍.വിഷ്ണു, അക്ഷയ് പ്രകാശ്(വൈസ് പ്രസിഡന്റുമാര്‍),അപര്‍ണ ഗൗരി, കെ.എസ്.മുഹമ്മദ് ഷിയാസ്, ഇ.എ.സായന്ത്(ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി.അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി(സെക്രട്ടേറിയറ്റ് അംഗങ്ങള്‍). സംഘടനയുടെ ജില്ലാ കണ്‍വന്‍ഷനിലായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റി അംഗം അപര്‍ണ ഗൗരി അധ്യക്ഷത വഹിച്ചു. സാന്ദ്ര രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിന്‍രാജ്, അഡ്വ.പി.അക്ഷര, സെക്രട്ടേറിയറ്റ് …

Read More »

വയനാടിനെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍

കല്‍പറ്റ: വയനാടിനെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ നിര്‍മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 10 ജൈവവൈവിധ്യ പാര്‍ക്കുകളാണ് നിര്‍മിക്കുന്നത്. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി നൂല്‍പ്പുഴ കലൂര്‍ പുഴയോരം, നേന്‍മേനി താളൂര്‍ ചിറ, മീനങ്ങാടി പുറക്കാടി), പുല്‍പള്ളി മുണ്ടക്കുറ്റിക്കുന്ന്, തിരുനെല്ലി തൃശിലേരി, എടവക വാളോരി, പൊഴുതന ആനോത്ത് , വെങ്ങപ്പള്ളി ഓടമ്പംപൊയില്‍, മേപ്പാടി കശ്മീര്‍, വൈത്തിരി ടൗണ്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 28 ജൈവവൈവിധ്യ പാര്‍ക്കുകളാണ് …

Read More »

വനത്തില്‍ സെന്ന നിര്‍മാര്‍ജനം, വയല്‍ പരിചരണം; പട്ടികവര്‍ഗ തൊഴിലാളികളെ ഉപയോഗപ്പെടുത്തും

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലടക്കം നൈസര്‍ഗിക വനത്തിന്റെ നാശത്തിന് കാരണമാകുന്ന അധിനിവേശ ഇനം സസ്യമായ സെന്നയുടെ(മഞ്ഞക്കൊന്ന)നിര്‍മാര്‍ജനത്തിനും കാടിനകത്ത് വയല്‍ പരിചരണത്തിനും വനം-വന്യജീവി സംരക്ഷണ വകുപ്പ് പട്ടികവര്‍ഗ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്റെ അധ്യക്ഷതയില്‍ ബത്തേരി ഫോറസ്റ്റ് ഐ.ബിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. സെന്ന നിര്‍മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കും. ജില്ലയിലെ വന്യജീവി പ്രശ്‌നം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച …

Read More »

പഞ്ചഗുസ്തി താരങ്ങളെ അനുമോദിച്ചു

കല്‍പറ്റ: ന്യൂഡല്‍ഹിയില്‍ നടന്ന 23-ാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡലുകള്‍ രാജ്യത്തിനുവേണ്ടി നേടിയ വയനാട് സ്വദേശികളായ താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ അനുമോദിച്ചു. 50 കിലോഗ്രാം സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ എലയ്ന്‍ ആന്‍ നവീന്‍, 50 കിലോഗ്രാം സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ എ.പി.സൂര്യനന്ദന്‍, 75 കിലോഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോഗ്രാം …

Read More »

ഷാജി എന്‍. കരുണ്‍ അനുസ്മരണം നടത്തി

കല്‍പറ്റ: വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിനെ പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ഓര്‍മകളുടെ പിറവി എന്ന പേരില്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം പി.ടി.സുഗതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. …

Read More »

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്നും, പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്നും കുടുംബം

കല്‍പ്പറ്റ: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് ആവശ്യപ്പെട്ടു. ഹട്ട് തകര്‍ന്ന് വീണിട്ടും …

Read More »

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയാന്‍ നടപടി സ്വീകരിക്കും: വയനാട് കലക്ടര്‍

കല്‍പറ്റ: വയനാട്ടില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്കു തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇക്കുറി 2,292 ഗോത്ര വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടി. വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പ്രവേശനം ലക്ഷ്യമാക്കി ഫോക്കസ് പോയിന്റ് ക്രമീകരിച്ചതായും …

Read More »

റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടി മുറി: കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വനം വകുപ്പിന് വിമുഖത

—ടി.എം. ജയിംസ്-— കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒ.ആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനു പിന്നില്‍ പോലീസിന്റെ കത്തെന്ന് സൂചന. നിയമവിരുദ്ധ ഈട്ടിമുറി അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വി.വി.ബെന്നി 2023 ജൂലൈ 15ന് നോര്‍ത്ത് സോണ്‍ …

Read More »

പിതാവിനു മര്‍ദനമേറ്റ കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍

കല്‍പറ്റ: കുപ്പാടിത്തറ ശ്യാം നിവാസില്‍ പി.സി. ജയ്‌സണ്(49) ഈസ്റ്റര്‍ ദിനം വൈകുന്നേരം മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട കേസില്‍ പോലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്ന് മകള്‍ പി.ജെ.അക്‌സ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് പിതാവിന്റെ ചെറുകുടലിന്റെ 10 സെന്റിമീറ്റര്‍ നീക്കം ചെയ്യേണ്ടിവന്നിട്ടും ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും പോലീസ് തയാറാകുന്നില്ലെന്ന് അവര്‍ ആരോപിച്ചു. കുപ്പാടിത്തറയ്ക്കു സമീപം പുഴയോരത്ത് അയല്‍വാസികളായ നാലുപേരാണ് ജയ്‌സണനെ മര്‍ദിച്ചത്. പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് …

Read More »