Tuesday , March 3 2026, 6:50 am

Tag Archives: wayanad

വയനാട്ടില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളില്‍ 710 പേര്‍

കല്‍പറ്റ: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് വയനാട്ടില്‍ ആരംഭിച്ച 18 ദുരിതാശ്വാസക്യാമ്പുകളിലായി 202 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 236 പുരുഷന്‍മാരും 283 സ്ത്രീകളും 191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളിലുള്ളത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ എട്ടുവീതവും മാനന്തവാടി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് ആരംഭിച്ചത്.

Read More »

മക്കിമലയിലെ 700 ഓളം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിനു പരിഹാരം

കല്‍പറ്റ: വയനാട്ടിലെ തവിഞ്ഞാല്‍ വില്ലേജില്‍പ്പെട്ട മക്കിമലയില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നത്തിനു പരിഹാരമാകുന്നു. ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം പേര്‍ക്ക് പട്ടയം നല്‍കാനും 500ല്‍ അധികം കൈവശക്കാര്‍ക്ക് ഭൂമി പോക്കവരവ് ചെയ്യാനും കരം ഒടുക്കാനും ഉതകുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. 1970കളിലാണ് മക്കിമലയില്‍ ഭൂപ്രശ്‌നം ആരംഭിക്കുന്നത്. 1964-71 കാലത്ത് പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് 1,000 ഓളം ഏക്കര്‍ ഭൂമി ഇവിടെ പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ …

Read More »

ചൂരല്‍മല പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് റിപ്പോര്‍ട്ട്; ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍

കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയിലെ പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഇതോടെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് പടവെട്ടിക്കുന്നിലെ ജനങ്ങള്‍. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ മനുഷ്യരെല്ലാം ഒലിച്ച് പോയപ്പോള്‍ പടവെട്ടിക്കുന്നിലെ ജനങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ചൂരല്‍മല സ്‌കൂള്‍ റോഡില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പടവെട്ടിക്കുന്ന്. 27 കുടുംബങ്ങളാണ് പടവെട്ടിക്കുന്നില്‍ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലിന് ശേഷം ഈ കുടുംബങ്ങളെല്ലാം പല സ്ഥലങ്ങളിലാണ് വാടകക്ക് താമസിക്കുന്നത്. തിരിച്ച് വരേണ്ടി വന്നാല്‍ …

Read More »

വയനാട്ടില്‍ കനത്ത മഴ തുടരുന്നു

കല്‍പറ്റ: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നത് ഒഴികെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. 24 മണിക്കൂറിനിടെ പടിഞ്ഞാറത്തറ അത്തിക്കലില്‍ 156 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. മാനന്തവാടി എടവക പാണ്ടിക്കടവില്‍ 114.2 മില്ലി മീറ്റര്‍ മഴ പെയ്തു. മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ 30.6 എം.എം മഴ ലഭിച്ചു. പുല്‍പള്ളി ചേകാടിയില്‍ 94 എം.എം. മഴ രേഖപ്പെടുത്തി. വെങ്ങപ്പള്ളി മാടക്കുന്നില്‍ 98 എം.എം. മഴ …

Read More »

കാലവര്‍ഷം: വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 592 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കല്‍പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച വയനാട്ടില്‍ വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളില്‍നിന്നുള്ള 207 പുരുഷന്‍മാരും 233 സ്ത്രീകളും 152 കുട്ടികളും 32 വയോജനങ്ങളും രണ്ട് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ ആറെണ്ണം വൈത്തിരി താലൂക്കിലും ഏഴെണ്ണം ബത്തേരിയിലും രണ്ടെണ്ണം മാനന്തവാടി താലൂക്കിലുമാണ്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്‍മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് …

Read More »

മണ്ണിടിച്ചില്‍: പനമരം ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു

പനമരം: കനത്ത മഴയില്‍ സംരക്ഷണ മതിലിന്റെ ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനെത്തുടര്‍ന്ന് നടവയല്‍ റോഡിലെ ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ അധികാരികള്‍ പാലത്തില്‍ ഗതാഗതം നിരോധിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെറിയപാലം ദുര്‍ബലമാണ്. പുതിയ പാലത്തിന്റെ പണി നടന്നുവരികയാണ്. പാലത്തില്‍ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്നു ബത്തേരി, പുല്‍പള്ളി, ദാസനക്കര ഭാഗങ്ങളിലില്‍നിന്നു പനമരത്തേക്കും തിരിച്ചുമുള്ള ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കാവടം വഴിയാണ് ഓടുന്നത്.

Read More »

കനത്തമഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് നിലവിലുള്ള സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കല ക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനാണ് സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ …

Read More »

അമ്മയെ ആൺസുഹൃത്ത് കുത്തിക്കൊല്ലുന്നത് കണ്ട് പേടിച്ചോടി; മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺ‌സുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. 14 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി വനമേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടന്നത്. സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന …

Read More »

വയനാട്ടിൽ കല്ലൂർപുഴ കരകവിഞ്ഞു; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു

കൽപറ്റ: വയനാട്ടിൽ കനത്തമഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചീറമൂല, ചുണ്ടക്കുനി ഉന്നതി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്.പി ഓഫിസിന് …

Read More »

വയനാട്ടിൽ ശക്തമായ മഴ; ചൂരൽമല പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു

കൽപറ്റ: വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനിടെ ചൂരൽമലയിലെ പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു. ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ മിക്കയിടങ്ങളിലും വൈദ്യുതി നിലച്ച സാഹചര്യമാണ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്താകെ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Read More »