Tuesday , July 8 2025, 10:22 pm

ചൂരല്‍മല പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് റിപ്പോര്‍ട്ട്; ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍

കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയിലെ പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഇതോടെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് പടവെട്ടിക്കുന്നിലെ ജനങ്ങള്‍. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ മനുഷ്യരെല്ലാം ഒലിച്ച് പോയപ്പോള്‍ പടവെട്ടിക്കുന്നിലെ ജനങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ചൂരല്‍മല സ്‌കൂള്‍ റോഡില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പടവെട്ടിക്കുന്ന്. 27 കുടുംബങ്ങളാണ് പടവെട്ടിക്കുന്നില്‍ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലിന് ശേഷം ഈ കുടുംബങ്ങളെല്ലാം പല സ്ഥലങ്ങളിലാണ് വാടകക്ക് താമസിക്കുന്നത്.

തിരിച്ച് വരേണ്ടി വന്നാല്‍ ജീവന്‍ പണയം വെച്ച് മാത്രമേ സ്ഥലത്ത് ജീവിക്കാന്‍ പറ്റുള്ളൂ എന്ന് ജനങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് വീട് വാടക നല്‍കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പില്‍ മറ്റൊരു സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനായി വേണ്ടി വന്നാല്‍ സമരത്തിനിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Comments