Tuesday , March 3 2026, 6:49 am

Tag Archives: wayanad

വഴിയോര വിശ്രമകേന്ദ്രം, വനിതാ സംരംഭക സമുച്ചയം: ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെയും വനിതാ സംരംഭക സമുച്ചയത്തിന്റെയും ശിലാസ്ഥാപനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ്, ജില്ലാ …

Read More »

സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു

പുല്‍പള്ളി: സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി മുന്‍ അംഗം മുള്ളന്‍കൊല്ലി ചാമപ്പാറ കുമ്പടക്കുംപാടത്ത് സുബ്രഹ്മണ്യനാണ്(കെ.എന്‍.എസ്-73)മരിച്ചത്. ഇന്നു രാവിലെ 11.45 ഓടെയാണ് നാടിനെ ദുഃഖത്തിലാക്കിയ സംഭവം. തിങ്കളാഴ്ച ഉച്ചയോടെ അന്തരിച്ച സി.പി.ഐ വയനാട് ജില്ലാ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി പുല്‍പള്ളി മണക്കുന്നേല്‍ വിശ്വംഭരന്റെ(72)നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ ഏറ്റവും അവസാനമാണ് സുബ്രഹ്മണ്യന്‍ പ്രസംഗിച്ചിത്. …

Read More »

താങ്ങാനാകാതെ നഷ്ടം; കളംവിടുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം കൂടുന്നു

കല്‍പറ്റ:ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനത്തിന്റെ അഭാവത്തില്‍ സംസ്ഥാനത്ത് ക്ഷീരവൃത്തി അവസാനിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. ഇത് കന്നുകാലി സമ്പത്തിനെയും ബാധിക്കുകയാണ്. 2019ല്‍ സംസ്ഥാനത്ത് 13,41,996 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 9,10,556 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ ഉപജീവനത്തിന് പശുവളര്‍ത്തലിനെ ആശ്രയിക്കുന്ന വയനാട്ടില്‍ 2019ല്‍ 79,753 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 58,439 ആയി കുറഞ്ഞു. മറ്റു ജില്ലകളിലും വ്യത്യസ്തമല്ല സ്ഥിതി. വയനാട് ഒഴികെ ജില്ലകളില്‍ കന്നുകാലി സമ്പത്തിലുണ്ടായ കുറവിന്റെ കണക്ക്(ജില്ല, …

Read More »

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; മുടങ്ങിയ വാടകതുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി 

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ താമസത്തിനുള്ള മാസ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങള്‍ …

Read More »

കെ സ്മാര്‍ട്ടില്‍ വി.ഇ.ഒമാര്‍ ഉള്‍പ്പെടാത്തത് ലൈഫ് ഗുണഭോക്താക്കള്‍ക്കു വിനയായി

കല്‍പറ്റ: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കു പുതുതായി നടപ്പാക്കിയ കെ സ്മാര്‍ട്ടില്‍ വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍മാര്‍(വി.ഇ.ഒ)ഉള്‍പ്പെടാത്തത് ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിനയായി. പണം കിട്ടാതെ വലയുകയാണ് ലൈഫ് പദ്ധതിയില്‍ വീടുപണി തുടങ്ങിയവര്‍. ലൈഫ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ വിഇഒമാര്‍ക്ക് കെ സ്മാര്‍ട്ട് മുഖേന ബില്ലുകള്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്നില്ല. ‘സാംഖ്യ’ സോഫ്റ്റ്‌വേര്‍ മുഖേനയണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കിയിരുന്നത്. കെ സ്മാര്‍ട്ട് വന്നതോടെ ‘സാംഖ്യ’ പ്രവര്‍ത്തനം നിലച്ചു. കെ സ്മാര്‍ട്ടില്‍ …

Read More »

വയനാട് ഡി.സി.സി: പ്രസിഡന്റ് പദത്തില്‍ അഡ്വ.പി.ഡി. സജിക്കു നറുക്കു വീണേക്കും

  ——ടി.എം. ജയിംസ്———- കല്‍പറ്റ: സംസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തലപ്പത്ത് ആഴ്ചകള്‍ക്കുള്ളില്‍ അഴിച്ചുപണി നടക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ വയനാട് ഡി.സി.സിയെ ഇനി ആര് നയിക്കും എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവം. ബത്തേരി മുന്‍ എംഎല്‍.എയും കാക്കവയല്‍ സ്വദേശിയുമായ എന്‍.ഡി.അപ്പച്ചനാണ് നിലവില്‍ ഡി.സി.സി അധ്യക്ഷന്‍. ഇദ്ദേഹം പദവി ഒഴിയുന്ന മുറയ്ക്ക് പുല്‍പള്ളിയില്‍നിന്നുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി.സജി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുമെന്നു കരുതുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ …

Read More »

‘ഞാന്‍ കണ്ട അറേബ്യ’: പുനഃപ്രകാശനം 13ന്

കല്‍പറ്റ: വയനാട്ടില്‍ രാഷട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രശസ്തനായിരുന്ന പള്ളിയാല്‍ പി. മൊയ്തു ഹാജി 1946ല്‍ നടത്തിയ ഹജ്ജ് യാത്ര അധികരിച്ച് എഴുതി 1950ല്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ കണ്ട അറേബ്യ’ എന്ന മലയാളത്തിലെ ആദ്യ ഹജ്ജ് യാത്രാവിവരണ പുസ്തകത്തിന്റെ പുനഃപ്രകാശനം 13ന് വൈകുന്നേരം നാലിന് കൈനാട്ടി കൃഷ്ണഗൗഡര്‍ ഹാളില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. മൊയ്തു ഹാജിയുടെ കുടുംബാംഗങ്ങളായ പള്ളിയാല്‍ സൂപ്പി, പി. ഇബ്രാഹിം, പി. മറിയക്കുട്ടി, ഡോ.പി. …

Read More »

ഫുട്ബോള്‍ കാര്‍ണിവല്‍: പള്ളിക്കുന്ന് എഫ്.സി പനമരം ബ്ലോക്കുതല ജേതാക്കള്‍

പനമരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ‘നോക്ക് ഔട്ട് ഡ്രഗ്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലില്‍ പള്ളിക്കുന്ന് എഫ്.സി പനമരം ബ്ലോക്കുതല ജേതാക്കളായി. നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ചോമാടി എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് ഇന്‍സ്പെക്ടര്‍ പി.ജി. രാംജിത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്‍ സമ്മാനദാനം നടത്തി. …

Read More »

നടപ്പാതവേലിയിലെ പൂച്ചെടി വില്ലനാകുന്നു; മീനങ്ങാടിയില്‍ ഒരു കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു

മീനങ്ങാടി: നടപ്പാത വേലിയില്‍ അലങ്കാരത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന പൂച്ചെടികള്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മീനങ്ങാടിയില്‍ പൂച്ചെടിയോടനുബന്ധിച്ചുള്ള ഇരുമ്പ് ബാറിയില്‍ തട്ടി ഒരു കുട്ടിയുടെ മുഖം മുറിഞ്ഞു. നാല് തുന്നല്‍ ഇടേണ്ടി വന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച സൂചന. മീനങ്ങാടി പുഴങ്കുനി സ്വദേശിയായ ആണ്‍കുട്ടിക്കാണ് പരിക്കുപറ്റിയത്. തുടര്‍ന്ന് കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആശുപത്രിയില്‍ എത്തി. കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. നടപ്പാതയിലെ …

Read More »

വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. വയനാട് ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും …

Read More »