Thursday , July 31 2025, 10:05 am

Tag Archives: malayalamnewmovie

അഭിനയം മാത്രമല്ല പാടാനും വശമുണ്ടെന്ന് തെളിയിച്ച് നടി ഗായത്രി സുരേഷ്; തയ്യല്‍ മെഷീനിലെ ആദ്യഗാനം പുറത്ത്

അഭിനയത്തില്‍ മാത്രമല്ല വേണമെങ്കില്‍ പാടാനും വശമുണ്ടെന്ന് തെളിയിച്ച് നടി ഗായത്രി സുരേഷ്. താരം മുഖ്യവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ‘തയ്യല്‍ മെഷീനിലെ’ ഗാനമാണ് ഗായത്രി പാടിയത്. സി.എസ് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ജയന്‍, പ്രേം നായര്‍, ജ്വല്‍ മനീഷ്, പളുങ്ക് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കടത്തനാട്ടെ കളരിയില്‍’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗോപ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഗോപിക ഗോപ്‌സ് …

Read More »

മോഹൻലാൽ മമ്മൂട്ടി ചിത്രം; രഹസ്യമാക്കിവെച്ച പേര് പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം

ഇതുവരെ പുറത്ത് വിടാത്ത മോഹൻലാൽ മമ്മൂട്ടി ചിത്രത്തിന്റെ പേര് പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം വകുപ്പ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ സ്വാ​ഗതം ചെയ് ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് സിനിമയുടെ പേര് പരാമർശിക്കുന്നത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. നടന്റെ സന്ദർശനം ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. പേര് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ …

Read More »

വീണ്ടുമൊരു സർപ്രൈസ് ഹിറ്റ്‌; പടക്കളം 18 ദിവസം കൊണ്ട് നേടിയത് 14.84 കോടി

വലിയ താരനിരയോ പ്രൊമോഷനോ ഇല്ലാതെ മെയ്‌ 8ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പടക്കളം. ഇപ്പോഴിതാ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ് ചിത്രം. സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു സ്വരാജ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമിച്ച ചിത്രമാണ് പടക്കളം. റിലീസിന് ശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്നലെയും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം …

Read More »

‘തുടരും’ ഒ.ടി.ടി റിലീസിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം

റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ബോക്‌സ് ഓഫിസില്‍ ആധിപത്യം തുടരുകയാണ്. ഏപ്രില്‍ 25ന് റിലീസായ ചിത്രം കേരളത്തില്‍ മാത്രം 100 കോടി നേടി ചരിത്രം സൃഷ്ടിച്ചു. റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നീട്ടി വെക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ആഗോളതലത്തില്‍ 220 കോടി രൂപയാണ് ചിത്രം നേടിയത്. വന്‍ തുകക്കാണ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് …

Read More »