Thursday , July 31 2025, 3:44 am

Tag Archives: landslide

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്നൊരാണ്ട്; പുനരധിവാസ പട്ടികയില്‍ ഇടം പിടിക്കാതെ 47 കുടുംബം

വയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും ദുരന്തബാധിതരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒരു മാതൃക വീടിന്റെ നിര്‍മാണം മാത്രമാണ് ഇതുവരെ മുന്നോട്ട പോയത്. അതേസമയം വീട് ലഭിക്കാനുള്ള അന്തിമ പട്ടികയില്‍ 47 കുടുംബങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടില്ല എന്ന് ദുരന്തബാധിതര്‍ പറഞ്ഞു. മുണ്ടക്കൈയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് സന്ദര്‍ശനം നടത്തവേയാണ് ദുരന്തബാധിതര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ദുരന്തബാധിതരെ സര്‍ക്കാര് കൈവിടില്ലെന്നും വിഷയത്തില്‍ …

Read More »

മുണ്ടക്കൈയില്‍ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം; പുന്നപ്പുഴയില്‍ ശക്തമായ കുത്തൊഴുക്ക്

വയനാട്: മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഈ തവണയും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

Read More »