തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ റാപ്പര്‍ വേടന്‍. തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതെന്ന് വേടന്‍ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ‘ തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു വ്യകതിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ല ഇത്. തന്നെ പോലെയുള്ളവര്‍ പങ്കുവെക്കുന്ന രാഷ്ട്രീയത്തിനെതിരായ …
Read More »‘റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധമില്ല’; വേടനെ അധിക്ഷേപിച്ച് കെ.പി ശശികല
പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസംഗവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു കെ.പി ശശികലയുടെ അധിക്ഷേപ പരാമര്‍ശം. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ശശികല പറഞ്ഞു. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു. സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം അല്ലാതെ കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂവെന്ന ഭരണകൂടത്തിന്റെ …
Read More »