അട്ടപ്പാടി: പശുവിനെ മേയ്ക്കാന്‍ പോയ 40 കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പശുവിനെ മേയ്ക്കാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ വെള്ളിങ്കിരി വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയില്‍ വെള്ളിങ്കിരിയുടെ മൃതദേഹം …
Read More »അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു; പ്രതികള്‍ പിടിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അഗളി ചിറ്റൂര്‍ ഉഷത്ത് ഭവനില്‍ വേണുവിന്റെ 19കാരനായ മകന്‍ സിജുവിനാണ് മര്‍ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മെയ് 24ന് അട്ടപ്പാടി ഗൂളിക്കടവ്, ചിറ്റൂര്‍ റോഡില്‍ വെച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മദ്യലഹരിയില്‍ യുവാവ് വാഹനത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ പൊലീസിനെ വിവരമറിയിച്ചിട്ടും …
Read More »