Thursday , June 26 2025, 8:51 am

വിമാനദുരന്തത്തിൽ മരണം 274; 32 വിദ്യാർഥികളെ കാണാനില്ല

അഹ്മദാബാദ്: ​ഗുജറാത്തിലെ വിമാനദുരന്തത്തിൽ മരണം 274 ആയി. ദുരന്തത്തിൽ ബി.ജെ മെഡിക്കൽ കോളേജിലെ 12 വിദ്യാർഥികളാണ് മരിച്ചത്. 32 വിദ്യാർഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. 25 വിദ്യാർഥികൾക്കാണ് അപകടത്തിൽ ​ഗുരുതരമായി പൊള്ളലേറ്റത്. ഹോസ്റ്റലിന് സമീപം താമസിച്ചിരുന്ന വീടുകളിലെ ആറ് പേരെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണാതായവരും തിരിച്ചറിയാത്ത മൃതദേഹങ്ങളും ഏറെയാണെന്നാണ് റിപ്പോർട്ട്.

Comments