Thursday , June 26 2025, 8:27 am

അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

നേരത്തെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയില്‍ ഉള്ളവര്‍ക്കും, തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഇന്ന് കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മുന്‍പ് നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല.

 

Comments