Thursday , June 26 2025, 10:49 pm

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്
ആഗോളമായി 17 മരുന്ന് നിർമാണകമ്പനികളുടെ കാൻസർ ചികിത്സാ മരുന്നുകളാണ് നിലവാരമില്ലാത്തതായി ലാബ് പരിശോധനയിൽ കണ്ടെത്തിയത് .ഇതിൽ 16 ഉം ഇന്ത്യൻ കമ്പനികളാണ്. ബ്രെസ്റ്റ് ,ലുക്കീമിയ ഓവറി കാൻസറുകളക്കടക്കമുള്ളവയ്ക്കുള്ള കിമോ തെറാപ്പി മരുന്നുകളാണ് ഈ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്നത് . ഇവ വ്യാപകമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് . ഉദ്ദേശിച്ച ഫലമില്ലാതെ മാരകമായ പാർശ്വഫലങ്ങളാണ് ഈ മരുന്നുകൾ രോഗികൾക്ക് വരുത്തി വെക്കുന്നത്. അമേരിക്കയിലെ നോത്രെ ദേ സർവകലാശാലയിലാണ് പരീക്ഷണങ്ങൾ നടന്നത് .189 സാംപിളുകൾ പരിശോധിച്ചു. ഇതിൽ അഞ്ചിലൊന്നും പരാജയപ്പെട്ടു. എന്നാൽ മരുന്ന് ശേഖരിച്ചു വയ്ക്കുമ്പോഴുണ്ടാവുന്ന പാകപ്പിഴകളാണ് ഫലപ്രാപ്തിയെ ബാധിക്കുന്നതെന്ന വിശദീകരണമാണ് കമ്പനികൾ നൽകുന്നത്.

Comments