Sunday , July 20 2025, 12:36 pm

കാൻസർ സാധ്യത വർഷങ്ങൾക്ക് മുന്നേഅറിയാം പരീക്ഷണങ്ങൾ വിജയത്തിലേക്ക്

ക്തത്തിലെ പ്ളാസ്മ പഠനങ്ങളാണ് ഈ ആരോഗ്യ വിപ്ളവത്തിലേക്ക് വാതിൽ തുറന്നിരിക്കുന്നത്. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ശാസ്ത്ര മുന്നേറ്റം സാധ്യമാക്കിയത്. മൾട്ടി കാൻസർ ഏർലി ഡിറ്റക്ഷൻ ടെസ്റ്റാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്നു വർഷം മുന്നേ കാൻസർകാരണങ്ങളായ ട്യൂമറുകളെ തിരിച്ചറിയാനാവും . ഈ ടെസ്റ്റിന് വിധേയരായി നാലു മാസത്തിനകം ക്ളിനിക്കൽ ലക്ഷണങ്ങൾ കാണിച്ച രോഗികളുടെ രക്തത്തിൽ കാൻസർ സാധ്യത വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. കോശങ്ങളിലെ ജനിതിക മാറ്റം വിലയിരുത്തിയാണ് കാൻസറിനെ വർഷങ്ങൾക്ക് മുന്നേ പിടി കൂടി നിർവീര്യമാക്കുന്നത്.

Comments