കല്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കു പുതുതായി നടപ്പാക്കിയ കെ സ്മാര്ട്ടില് വില്ലേജ് എക്സ്റ്റന് ഓഫീസര്‍മാര്‍(വി.ഇ.ഒ)ഉള്‍പ്പെടാത്തത് ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിനയായി. പണം കിട്ടാതെ വലയുകയാണ് ലൈഫ് പദ്ധതിയില്‍ വീടുപണി തുടങ്ങിയവര്‍. ലൈഫ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ വിഇഒമാര്‍ക്ക് കെ സ്മാര്‍ട്ട് മുഖേന ബില്ലുകള്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്നില്ല. ‘സാംഖ്യ’ സോഫ്റ്റ്വേര്‍ മുഖേനയണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കിയിരുന്നത്. കെ സ്മാര്‍ട്ട് വന്നതോടെ ‘സാംഖ്യ’ പ്രവര്‍ത്തനം നിലച്ചു. കെ സ്മാര്ട്ടില് …
Read More »കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു കോടി 91 ലക്ഷം രൂപ
മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേര് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.
Read More »പൊന്നുംവള്ളി പൂക്കുന്നു
സജീവ്ഉച്ചക്കാവില് തേജസ്വിനീ നദീതീരത്തെ കണ്ടല്‍ മരങ്ങളില്‍ ചുറ്റിക്കയറി ജലസ്പര്‍ശമേറ്റ് തണുത്ത കാറ്റില്‍ മനോഹരമായ വെള്ള പൂങ്കുലയുടെ ചാമരം വീശി പൊന്നുംവള്ളി പൂത്തു നില്ക്കുന്നു. കയ്യൂരിലേക്കുള്ള യാത്രയില്‍ അരയാക്കടവു പാലത്തിനടുത്തുവച്ചാണ് സ്വതേ മനോഹരമായ ഈ നദീതീരത്തെ അതിമനോഹരമാക്കി പൂത്തു നില്ക്കുന്ന ഈ വള്ളിച്ചെടിയെ കണ്ടത്. പരമാവധി സൂര്യപ്രകാശം സ്വാംശീകരിക്കത്തക്കവിധം തിളക്കമുള്ള ഇലകള്‍ ഭംഗിയായി വിന്യസിച്ച് 5-6 മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നു കയറുന്ന ഒരു കണ്ടല്‍ സഹകാരി സസ്യമാണിത്. (Mangroov associate) …
Read More »മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി അസം സ്വദേശി
ഓമശ്ശേരി: അസം സ്വദേശിക്ക് എസ്.എസ് എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഓമശ്ശേരിയില്‍ കൂലിവേല ചെയ്തുജീവിക്കുന്ന ഗിയാസുദ്ദീന്‍ മസ്ദറിന്റെ മകന് അബൂ ഹനീഫയാണ് നീലേശ്വരം ഗവ. ഹൈസ്കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. അസമിലെ ഹയിലകണ്ടി ജില്ലയില്‍നിന്നുള്ള അബൂ ഹനീഫ ഓമശ്ശേരി, നീലേശ്വരം സ്കൂളുകളിലായാണ് പഠനം നടത്തിയത്. ഉമ്മ മുഹ്സിന ബീഗം നാട്ടിലാണ്. ഒന്നാംഭാഷയായി ഉര്‍ദു പഠിച്ച അബൂ ഹനീഫ സര്‍ക്കാര്‍ ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസില്‍ പഠിച്ചാണ് …
Read More »ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. 2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് …
Read More »സമയത്ത് വാഴ കുലച്ചില്ല; കര്ഷകന് നഴ്സറി ഉടമ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്
മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ നഴ്സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്. വണ്ടൂര്‍ കരിമ്പന്‍തൊട്ടിയില്‍ അലവി നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ചുങ്കത്തറ കാര്‍ഷിക നഴ്സറി ആന്‍ഡ് ഗാര്ഡന് സര്‍വിസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മീഷന്റെ വിധി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് പരാതിക്കാരനായ അലവി. ചുങ്കത്തറയിലെ കാര്‍ഷിക നഴ്സറിയില്‍ നിന്നും 150 നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കന്നുകള്‍ 3425 രൂപ നല്‍കിയാണ് …
Read More »നടപ്പാതവേലിയിലെ പൂച്ചെടി വില്ലനാകുന്നു; മീനങ്ങാടിയില്‍ ഒരു കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു
മീനങ്ങാടി: നടപ്പാത വേലിയില്‍ അലങ്കാരത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന പൂച്ചെടികള്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മീനങ്ങാടിയില്‍ പൂച്ചെടിയോടനുബന്ധിച്ചുള്ള ഇരുമ്പ് ബാറിയില്‍ തട്ടി ഒരു കുട്ടിയുടെ മുഖം മുറിഞ്ഞു. നാല് തുന്നല്‍ ഇടേണ്ടി വന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച സൂചന. മീനങ്ങാടി പുഴങ്കുനി സ്വദേശിയായ ആണ്‍കുട്ടിക്കാണ് പരിക്കുപറ്റിയത്. തുടര്‍ന്ന് കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആശുപത്രിയില്‍ എത്തി. കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. നടപ്പാതയിലെ …
Read More »നിപ; സമ്പര്‍ക്ക പട്ടികയില്‍ 58 പേര്; 13 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍ 58 പേര്. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു. വളാഞ്ചേരിയില്‍ ഫീവര്‍ സര്‍വൈലന്‍സ് തുടങ്ങി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രില്‍ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ …
Read More »മഞ്ചേരി മെഡി.കോളജിൽ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സി ഇല്ലാതെ
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്തി.കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അടിയന്തര യോഗം ചേർന്നാണ് ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. ആശുപത്രിയിലെ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സിയില്ലാതെയെന്ന് കണ്ടെത്തി. തീപിടിത്തമുണ്ടായാല്‍ തടയാൻ കുറ്റമറ്റ സംവിധാനങ്ങളൊന്നും ഈ കെട്ടിടങ്ങളിലില്ല. നിലവില്‍ ഒ.പി ബ്ലോക്കില്‍ മാത്രമാണ് അഗ്നിസുരക്ഷാ സംവിധാനമുള്ളത്. എന്നാല്‍ ഈ കെട്ടിടത്തിനുപോലും അഗ്നിസുരക്ഷ വിഭാഗം ഫയര്‍ …
Read More »യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും
സിനിമാ നടന് ആസിഫ് അലി പങ്കെടുക്കും കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. സിനിമാ നടന് ആസിഫ് അലി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ യുവജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരിക യുവജനകാര്യ മന്ത്രി സജി …
Read More »
DeToor reflective wanderings…