സിനിമാ നടന്‍ ആസിഫ് അലി പങ്കെടുക്കും
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. സിനിമാ നടന്‍ ആസിഫ് അലി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ യുവജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments
DeToor reflective wanderings…