Tuesday , March 3 2026, 10:01 am

slider

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

സുല്‍ത്താന്‍ ബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുളം പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ വിശ്വനാഥന്റെ ഭാര്യ പ്രേമകുമാരിക്കാണ്(54)പരിക്കേറ്റത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലുള്ള പാമ്പ്ര എസ്റ്റേറ്റിലെ വഴിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാപ്പി കവാത്തുജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പമ്പ്രയില്‍ ബസിറങ്ങി എസ്റ്റേറ്റിലെ വഴിയിലൂടെ ഓര്‍ക്കടവിലേക്ക് പോകുമ്പോഴാണ് പ്രേമകുമാരിയെ കാട്ടുപോത്ത് ആക്രമിച്ചത്. കഴുത്തിന് പരിക്കേറ്റ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ …

Read More »

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം: ടൗണ്‍ഷിപ്പിനു 351 കോടിയുടെ ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നല്‍കി. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ 2025ഏപ്രില്‍ 11ലെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ കൈമാറിയ നടപടി മന്ത്രിസഭ സാധൂകരിച്ചു. കരാര്‍ ഒപ്പുവയ്ക്കുന്ന …

Read More »

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കഴുത്തില്‍ കടിച്ചു വലിച്ച് കൊന്നു

മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിയായ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂര്‍ (39) മരിച്ചു. ഇന്നു പുലര്‍ച്ചെ അടക്കാക്കുണ്ട് റാവുത്തന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഇരുവരെയും കടുവ ആക്രമിക്കാന്‍ ഓടിയടുത്തു. ഗഫൂറിനെ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടു പോയി. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. …

Read More »

വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടി: വയനാട് പിലാക്കാവിനു സമീപം വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി. ഊന്നുകല്ലിങ്കല്‍ കുമാരന്റെ ഭാര്യ ലീലയെയാണ്(77)മണിയന്‍കുന്ന് വനമേഖലയില്‍ ഇന്നു രാവിലെ ഒമ്പതരയോടെ വനസേനാംഗങ്ങള്‍ കണ്ടെത്തിയത്. 12ന് വൈകുന്നേരം നാലോടെയാണ് ലീലയെ വീട്ടില്‍നിന്നു കാണാതായത്. 200 മീറ്ററോളം അകലെയുള്ള ഇഞ്ചിത്തോട്ടത്തില്‍ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. തിരികെ എത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും വനപാലകരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വനം വകുപ്പ് സ്ഥാപിച്ച രണ്ട് ക്യാമറകളില്‍ ലീല കാട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. …

Read More »

വയനാട് തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു

കല്‍പറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു. മലപ്പുറം എരഞ്ഞിമങ്ങാട് അകമ്പാടം നിഷ്മയാണ്(23) മരിച്ചത്. ടെന്റിലുണ്ടായിരുന്ന കോഴിക്കോട് മീഞ്ചന്ത കാട്ടില്‍ അഖിലിന്(29) പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. 900 വെഞ്ചേഴ്‌സ റിസോര്‍ട്ടിലെ തടി ഉപയോഗിച്ചു നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മേപ്പാടി അരപ്പറ്റ നസീറ നഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിഷ്മയുടെ മരണം സ്ഥിരീകരിച്ചത്. അഖില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നിഷ്മ ഉള്‍പ്പെടുന്ന …

Read More »

തിരുവല്ല ‘ജവാന്‍’ മദ്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബെവ്‌കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം. സര്‍ക്കാരിന്റെ ജവാന്‍ മദ്യം ഉള്‍പ്പെടെ 75,000 കെയ്‌സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 10കോടി യുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാകുന്നുവെന്ന് ബെവ്കോ എംഡി ഹര്‍ഷിദാ ആട്ടെല്ലൂരി പറഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങളുള്ള ഗോഡൗണ്‍ ആയിരുന്നു. തീപിടിത്ത പശ്ചാത്തലത്തില്‍ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകും 15 വെബ്‌കോ ഔട്ട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്‌കോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. …

Read More »

കശ്മീരിലേക്ക് ടൂറിനിടെ സഹപ്രവര്‍ത്തകന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി അധ്യാപകനെ പഹല്‍ഗാം പൊലീസ് പിടികൂടി

കോഴിക്കോട്: വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പഹല്‍ഗാം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്റഫാണ്(45) പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. …

Read More »

ജസ്റ്റിസ് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്തു; ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ബി.ആര്‍.ഗവായ് സ്ഥാനമേറ്റത്. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മഹാരാഷ്ട്രയിലെ …

Read More »

പൊലീസ് ചമഞ്ഞ് 56000 രൂപ തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ എറണാകുളത്ത് അറസ്റ്റിൽ

എറണാകുളം:പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്വ ഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. പൊലീസ് ആണെന്ന് …

Read More »

അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചു, കനത്ത പരിക്ക്; സീനിയര്‍ അഭിഭാഷകനെതിരേ പരാതി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിനാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരിക്കാണ്. അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു. അടിച്ചപ്പോള്‍ ആദ്യം താഴെ വീണു. അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചു. അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അടിമകളെ പോലെ പറയുന്നതൊക്കെ അനുസരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യമെന്ന് ശ്യാമിലി പറഞ്ഞു.  

Read More »