നിലമ്പൂര്‍: താന്‍ പിടിച്ചത് യു.ഡി.എഫിന്റെ വോട്ടുകളല്ല പിണറായിസത്തിനെതിരായ വോട്ടുകളെന്ന് തൃണമൂല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പതിനായിരത്തിലധികം വോട്ടുകളാണ് അന്‍വറിന് നേടാനായത്. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം. അന്‍വറിനെ തള്ളാതെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തി. ഇത്രയും വോട്ട് പിടിച്ചയാളെ തള്ളികളയാനാകില്ലെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നിര്‍ണായക സ്വാധീനമാണ് പി.വി അന്‍വര്‍ ചെലുത്തിയത്.
Read More »ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ല; അന്‍വറിനെ തള്ളാതെ കെ.പി.സി.സി പ്രസിഡന്റ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍ യു.ഡി.എഫിനൊപ്പം നിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ ആരും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും വാതില്‍ അടച്ചെങ്കില്‍ ആവശ്യം വന്നാല്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടാകുമല്ലോയെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 10467 വോട്ടാണ് ഇതുവരെ പി.വി അന്‍വറിന് നേടാനായത്.
Read More »സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ മുകളിലേക്ക് ബെഞ്ച് മറിച്ചിട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍
കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയെന്ന് പറഞ്ഞ് കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. വിദ്യാര്‍ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിട്ടെന്നും പരാതിയുണ്ട്. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ബെഞ്ച് ദേഹത്തേയ്ക്ക് വീണ് വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇതില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി …
Read More »ദല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; പിന്നാലെ സാഹസിക ലാന്‍ഡിങ്
തിരുവനന്തപുരം: ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. എ.ഐ 2754 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആറുമണിയോടെ ലാന്‍ഡിങിന് തയാറെടുക്കുമ്പോഴാണ് വിമാനത്തിന്റെ മുന്‍വശത്ത് പക്ഷിയിടിച്ചത്. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് മുന്‍വശത്തെ റഡാര്‍ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
Read More »നിലമ്പൂര്‍ ജനവിധി; ഇഞ്ചോടിഞ്ച് പോരാട്ടം; വോട്ട് പിടിച്ച് പി.വി അന്‍വര്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വറും കൂടുതല്‍ വോട്ട് നേടുന്നുണ്ട്. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 3195 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ …
Read More »‘ജാനകി’ പാടില്ല, പേരിൽ പണി കിട്ടിയത് രണ്ട് മലയാള സിനിമകൾക്ക്
ഒന്നും ഔദ്യോഗികമായിരുന്നില്ലെന്ന് രണ്ടു സിനിമകളുടെയും സംവിധായകർ പറയുന്നു .വാട്ട്സ് ആപ്പ് കോളുകൾ . ആദ്യം നിർദ്ദേശം , പിന്നെ ഭീഷണി.സിനിമ വെളിച്ചം കാണില്ലെന്ന്. കേന്ദ്ര ഫിലിം സെൻസർ ബോർഡിൽ നിന്നെന്ന പേരിൽ. കുരുക്കിലായ സിനിമകളുടെ പേര് ജാനകിVs സ്റ്റേറ്റ് ഓഫ് കേരളയും ടോക്കൺ നമ്പറും . രണ്ടും ചെയ്തത് പ്രശസ്ത സംവിധായകർ .ജാനകി ചെയ്തത് ബി. ഉണ്ണികൃഷ്ണൻ .ടോക്കൺ നമ്പർ എം.ബി. പത്മകുമാറും. ജാനകിയിൽ നായകനടൻ സുരേഷ് ഗോപി എം.പി. …
Read More »അഖിൽ ധർമ്മജനെ അംഗീകരിക്കണം. എം.മുകുന്ദൻ
മലയാളത്തിൻ്റെ വായനാശീലം തിരിച്ചു പിടിച്ച പുസ്തകമാണ് റാം c/o ആനന്ദി . ചെറുപ്പക്കാർ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, പുരസ്കാരമാനദണ്ഡം പുസ്തകത്തിൻ്റെ വിറ്റുവരവ് മാത്രമാവരുത്. സോഷ്യൽമീഡിയ മാർക്കറ്റിങ്ങാണ് അഖിലിൻ്റെ പുസ്തകത്തെ ജനപ്രിയമാക്കിയത്. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം 55 വർഷം കൊണ്ട് നേടിയ വിൽപ്പന അഖിലിൻ്റെ പുസ്തകം രണ്ടു വർഷത്തിൽ നേടി. വായിക്കപ്പെടുന്ന എഴുത്തുകാരനാവുന്നതിൻ്റെ രീതികൾ അപ്പാടെ മാറിയിരിക്കുന്നു . എഴുത്ത് നന്നായതു കൊണ്ട് മാത്രം കാര്യമില്ല . സോഷ്യൽ മീഡിയയിൽ റീൽസ് …
Read More »ഇറാൻ, ഇസ്രായേൽ യുദ്ധം:ലോകം എണ്ണ കിട്ടാതെ പട്ടിണിയിലാവും
ചോക് പോയിൻ്റ് എന്ന് പറഞ്ഞാൽ ശ്വാസനാളി പോലൊന്ന്. ഇടുങ്ങിയ ലൈഫ് ലൈൻ . യുദ്ധം കൊടുമ്പിരി കൊണ്ടാൽ ഇറാൻ ലോകത്തിൻ്റെ ശ്വാസനാളി അടയ്ക്കും. ശ്വാസനാളി ഹോർമുസ് കടലിടുക്ക്. ഒമാനും ഇറാനും ഇടയിൽ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇടനാഴി . 31 കിലോമീറ്റർ വീതിയേ ഉള്ളു . പക്ഷെ ലോകത്തിനാവശ്യമായ പ്രകൃതി വാതകത്തിൽ അഞ്ചിലൊന്നും ഇതിലൂടെയാണ് കടന്നുപോവുന്നത്. ദിവസം 36 ലക്ഷം വീപ്പ എണ്ണയും .സൗദി, ഇറാഖ്, യു. എ. …
Read More »യുദ്ധം മുറുകും 87 ലക്ഷം ഇന്ത്യാക്കാർ പെരുവഴിയിലാവും
87 ലക്ഷത്തിൽ ഭൂരിപക്ഷവും ബ്ളു കോളർ തൊഴിലാളികളാണ്. എന്നു വെച്ചാൽ വിശേഷാൽ വൈദഗ്ധ്യമില്ലാത്ത നിത്യജോലിക്കാർ . ഇറാൻ ഇസ്രായേൽ യുദ്ധം തളർത്താനം തകർക്കാനും പോവുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ കണക്കാണിത്. യു. എ. ഇ യിലാണ് ഏറ്റവും കൂടുതൽ പേർ,34 ലക്ഷം. സൗദ്യ അറേബിയയിൽ 26 ലക്ഷം. കുവൈറ്റിൽ 10 ലക്ഷം . ഖത്തറിൽ ഏഴര ലക്ഷം . ഒമാനിൽ എഴു ലക്ഷം. ഇന്ത്യയുടെ വിദേശജനസംഖ്യയിൽ നാലിലൊന്നാണിത്. പക്ഷെ അവർ …
Read More »കാൻസർ സാധ്യത വർഷങ്ങൾക്ക് മുന്നേഅറിയാം പരീക്ഷണങ്ങൾ വിജയത്തിലേക്ക്
രക്തത്തിലെ പ്ളാസ്മ പഠനങ്ങളാണ് ഈ ആരോഗ്യ വിപ്ളവത്തിലേക്ക് വാതിൽ തുറന്നിരിക്കുന്നത്. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ശാസ്ത്ര മുന്നേറ്റം സാധ്യമാക്കിയത്. മൾട്ടി കാൻസർ ഏർലി ഡിറ്റക്ഷൻ ടെസ്റ്റാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്നു വർഷം മുന്നേ കാൻസർകാരണങ്ങളായ ട്യൂമറുകളെ തിരിച്ചറിയാനാവും . ഈ ടെസ്റ്റിന് വിധേയരായി നാലു മാസത്തിനകം ക്ളിനിക്കൽ ലക്ഷണങ്ങൾ കാണിച്ച രോഗികളുടെ രക്തത്തിൽ കാൻസർ സാധ്യത വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. കോശങ്ങളിലെ ജനിതിക മാറ്റം …
Read More »
DeToor reflective wanderings…