മലയാളത്തിൻ്റെ വായനാശീലം തിരിച്ചു പിടിച്ച പുസ്തകമാണ് റാം c/o ആനന്ദി . ചെറുപ്പക്കാർ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, പുരസ്കാരമാനദണ്ഡം പുസ്തകത്തിൻ്റെ വിറ്റുവരവ് മാത്രമാവരുത്. സോഷ്യൽമീഡിയ മാർക്കറ്റിങ്ങാണ് അഖിലിൻ്റെ പുസ്തകത്തെ ജനപ്രിയമാക്കിയത്. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം 55 വർഷം കൊണ്ട് നേടിയ വിൽപ്പന അഖിലിൻ്റെ പുസ്തകം രണ്ടു വർഷത്തിൽ നേടി. വായിക്കപ്പെടുന്ന എഴുത്തുകാരനാവുന്നതിൻ്റെ രീതികൾ അപ്പാടെ മാറിയിരിക്കുന്നു . എഴുത്ത് നന്നായതു കൊണ്ട് മാത്രം കാര്യമില്ല . സോഷ്യൽ മീഡിയയിൽ റീൽസ് ഇടാനും പഠിക്കണം. വൃദ്ധനായ ഞാൻ പോലും ഇൻസ്റ്റാഗ്രാമിലുണ്ട്. എന്നാൽ അഖിലിനെതിരെ ചിലർ നടത്തുന്ന വ്യക്തിപരമായ കടന്നാക്രമണം അംഗീകരിക്കാനാവില്ല. കുശുമ്പു കൊണ്ടാണത്. മലയാള പുസ്തകവിൽപ്പനയിൽ സർവകാല റെക്കോഡിട്ട നോവലാണ് അഖിൽ പി ധർമ്മജൻ്റ റാം c/of ആനന്ദി. .പുസ്തകത്തിന് കിട്ടിയ കേന്ദ്രസാഹിത്യ അക്കാദമിപുരസ്കാരമാണ് ഒരു വിഭാഗം എഴുത്തുകാരെ ചൊടിപ്പിച്ചത്. പബ്ളിഷർമാരെ കിട്ടാതെ എഴുത്തുകാരൻ തന്നെ സ്വയം പ്രസാധനം ചെയ്ത പുസ്തകമാണ് രണ്ടു വർഷത്തിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായത്. പിന്നെ ഡിസി ബുക്സ് ഏറ്റടുത്ത പുസ്തകം ലക്ഷങ്ങൾ വിറ്റഴിഞ്ഞു.
Inputs credit: The News Minute
അഖിൽ ധർമ്മജനെ അംഗീകരിക്കണം. എം.മുകുന്ദൻ
Comments
DeToor reflective wanderings…